Activate your premium subscription today
ഐപിഎൽ 2025 സീസണിനു മുന്നോടിയായി ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ, തിലക് വർമ തുടങ്ങിയ പ്രധാന താരങ്ങളെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് തുടർച്ചയായ ചർച്ചകൾക്കു ശേഷം. ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാകണമെന്ന മോഹം ടീം മാനേജ്മെന്റിനെ അറിയിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഐപിഎൽ താരലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിൽ കൂടുതല്‍ വില പേസർ ജസ്പ്രീത് ബുമ്രയ്ക്ക്. 18 കോടി രൂപയ്ക്കാണ് മുംബൈ ബുമ്രയെ നിലനിർത്തിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും സൂര്യകുമാർ യാദവിനും 16.35 കോടി രൂപ വീതം ലഭിക്കും. മുൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്ത സീസണിലും മുംബൈയില്‍ തുടരും. 16.30 കോടിയാണ് രോഹിത്തിനു ലഭിക്കുക.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിലേക്കു ക്ഷണിച്ച് ആർബിസി ആരാധകൻ. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനിടെ രോഹിത് ഡ്രസിങ് റൂമിലേക്കു നടന്നുപോകുമ്പോഴാണ് ഐപിഎല്ലിൽ ഏതു ടീമിൽ കളിക്കുമെന്ന ആരാധകന്റെ ചോദ്യമെത്തിയത്. ഏതു ടീമെന്നു നിങ്ങൾ തന്നെ പറയൂ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് രോഹിത് ശർമയുൾപ്പടെ നാല് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെയാകും 2025 ഐപിഎല്ലിനു മുന്നോടിയായി മുംബൈ നിലനിർത്തുക. അൺകാപ്ഡ് ഇന്ത്യൻ താരമായി ആരെയും നിലനിർത്താൻ മുംബൈയ്ക്കു താൽപര്യമില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ആറു താരങ്ങളെ നിലനിർത്താമെന്ന് പ്രഖ്യാപിച്ചതോടെ, ഫ്രാഞ്ചൈസികൾ ചർച്ചകൾ തുടരുകയാണ്. അഞ്ച് തവണ ഐപിഎൽ ചാംപ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസിന് ഇക്കാര്യത്തിൽ തീരുമാനം ബുദ്ധിമുട്ടേറിയതാകും. പ്രധാനപ്പെട്ട പല താരങ്ങളെയും ടീം റിലീസ് ചെയ്തേക്കുമെന്നാണു വിവരം.
മുംബൈ∙ ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു നിലവിലെ ടീമിലെ ആറു പേരെ നിലനിർത്താമെന്ന് പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചർച്ചകളിലേക്കു കടന്നിരിക്കുകയാണ് ഫ്രാഞ്ചൈസികൾ. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഉടൻ തന്നെ ഐപിഎല്‍ ഗവേണിങ് കൗൺസിലിനു കൈമാറണം. വരുന്ന സീസണിലേക്ക്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ദുബായ്∙ സ്ലോ ബോൾ എറിയുന്നതിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര തന്നോട് ഉപദേശം ചോദിച്ചിരുന്നതായി യുഎഇയുടെ പാക്ക് വംശജനായ ക്രിക്കറ്റ് താരം സഹൂർ ഖാൻ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തന്റെ പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയതോടെയാണ് ഉപദേശം തേടാനായി ബുമ്ര എത്തിയതെന്നും യുഎഇയുടെ താരം വെളിപ്പെടുത്തി.
മുംബൈ∙ വരുന്ന ഐപിഎൽ സീസണിലും രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തന്നെ കളിക്കാനാണു സാധ്യതയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടെന്നു കരുതി ടീം വിടുന്ന ആളല്ല രോഹിത്തെന്നും ചില താരങ്ങൾക്ക് പണം ഒരു വിഷയമല്ലെന്നും ആർ. അശ്വിൻ യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. കഴിഞ്ഞ സീസണിൽ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയെ ടീമിലെത്തിക്കാൻ ലക്നൗ സൂപ്പർ ജയന്റ്സ് 50 കോടി രൂപ മുടക്കാൻ തയാറെടുക്കുകയാണെന്ന അഭ്യൂഹങ്ങളെ തള്ളി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഇന്ത്യൻ ക്യാപ്റ്റനു വേണ്ടി അത്രയും തുക മുടക്കാനൊന്നും സാധിക്കില്ലെന്ന് സഞ്ജീവ് ഗോയങ്ക ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ
Results 1-10 of 542