Activate your premium subscription today
കൊച്ചി ∙ ആഗോള ഊർജ മേഖലയിൽ നൂറ്റൻപതിലേറെ വർഷത്തെ ചരിത്രമുള്ള യുഎസ് ബഹുരാഷ്ട്ര കമ്പനിയായ ‘എൻഒവി’യുടെ ആദ്യ ഇന്ത്യൻ ഡിജിറ്റൽ ടെക്നോളജി ഡവലപ്മെന്റ് സെന്റർ ഇൻഫോപാർക്കിൽ. സോഫ്റ്റ്വെയർ എൻജിനീയറിങ് സെന്റർ, കോർപറേറ്റ് ഡിജിറ്റൽ സർവീസസ്, കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നിവയും ഇതിന്റെ ഭാഗമാകും. ആദ്യ ഘട്ട
കൊച്ചി ∙ ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ഉയർത്തി ഹൈക്കോടതി. ഭൂമി വിട്ടുകൊടുത്ത 34 പേർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അമിത് റാവൽ, എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒരു ആർ (2.47 സെന്റ്) ഭൂമിക്ക് 7,06,745 രൂപ വീതം അപ്പീലുകാർക്ക് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾക്കും ഭൂവുടമകൾക്ക് അർഹതയുണ്ടെന്നും കോടതി അറിയിച്ചു.
ഇൻഫോപാർക്കിലേക്ക് കോടികളുടെ നിക്ഷേപ പരമ്പരയുമായി വിദേശകമ്പനികൾ! ഒരുങ്ങുന്നത് 2000 പുതിയ തൊഴിലവസരങ്ങൾ. ഐബിഎം, ട്രാഡാ, ബേക്കർ ടില്ലി, എൻഒവി, ടിഎൻപി, എച്ച്സിഎൽ തുടങ്ങിയ വൻകിട വിദേശ കമ്പനികളാണ് ഇൻഫോപാർക്കിൽ നിക്ഷേപത്തിനു തയാറെടുക്കുന്നത്. അടുത്തദിവസങ്ങളിൽ തന്നെ കമ്പനികൾ പ്രവർത്തനമാരംഭിക്കും.
പുതിയ നിക്ഷേപങ്ങളും നിലവിലുള്ള കമ്പനികളുടെ വിപുലീകരണവും– ഇൻഫോപാർക്കിൽ വരും ദിവസങ്ങളിൽ നടക്കുന്നത് ഒട്ടേറെ ഉദ്ഘാടനങ്ങൾ. ഐബിഎം, ട്രാഡാ, ബേക്കർ ടില്ലി, എൻഒവി, ടിഎൻപി, എച്ച്സിഎൽ...!! ഇൻഫോപാർക്കിലേക്ക് കൂടുതൽ നിക്ഷേപവുമായെത്തുന്ന വിദേശ കമ്പനികളാണിവ. 2000 പേർക്കെങ്കിലും തൊഴിലവസരം സൃഷ്ടിക്കുന്നതാണ് പുതിയ നിക്ഷേപങ്ങളെല്ലാം.
ഇൻഫോപാർക്കിനു പുതിയ ക്യാംപസ് വികസനത്തിനു സ്ഥലം കണ്ടെത്തുന്നതിനായി നോഡൽ ഏജൻസിയായ വിശാല കൊച്ചി വികസന അതോറിറ്റിയും (ജിസിഡിഎ) ഇൻഫോപാർക്കും ഉടൻ ധാരണാപത്രം ഒപ്പുവച്ചേക്കും. കാക്കനാടിന്റെ ചുറ്റുവട്ടത്തു സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഇൻഫോപാർക്കിനു പുതിയ മേഖലകളിലേക്കു ‘ലോഗ് ഇൻ’ ചെയ്യാനുള്ള വഴിയാണു തെളിയുന്നത്.
വയർ ചുരുൾ പോലെ നഷ്ടം കുമിഞ്ഞു കൂടിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ ഇരുമ്പനം യൂണിറ്റ് ഇല്ലാതാകുമെന്ന് ഉറപ്പായി. അതേസമയം കമ്പനിയുടെ സ്ഥലം ഇൻഫോപാർക്കിനു കൈമാറാനുള്ള സാധ്യത പരിഗണിക്കുമെന്ന മന്ത്രി പി.രാജീവിന്റെ ഉറപ്പു വ്യവസായ – തൊഴിൽ മേഖലയ്ക്കു നൽകുന്നതു പുതിയ പ്രതീക്ഷ. 245 കോടിയോളം രൂപയുടെ ബാധ്യത ചുമക്കുന്ന ട്രാക്കോ കേബിൾ കമ്പനിക്ക് ഇരുമ്പനത്തിനു പുറമേ, പത്തനംതിട്ടയിലെ തിരുവല്ലയിലും കണ്ണൂരിലെ പിണറായിയിലുമാണു യൂണിറ്റുകളുള്ളത്.
ഐടിയുടെ ആഗോള ലോകത്തേക്കു കൊച്ചിയെ ‘ലോഗ് ഇൻ’ ചെയ്ത ഇൻഫോപാർക്ക് 20 വർഷത്തിന്റെ തിളക്കത്തിലേക്ക്. നവംബറിൽ 20–ാം പിറന്നാൾ ആഘോഷിക്കുന്ന പാർക്കിനായി പുതിയ ലോഗോ നിലവിൽ വന്നു. ഇൻഫോപാർക്കിന്റെ എല്ലാ രേഖകളിലും ഇനി മുതൽ പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങും.
തിരുവനന്തപുരം ∙ കേരളത്തിലെ ഐടി പാർക്കുകളിൽ നിന്നുള്ള കയറ്റുമതി വരുമാനം 20,000 കോടിക്ക് മുകളിലെത്തി. 21,000 കോടി രൂപയോളമാണ് കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ഐടി കയറ്റുമതി വരുമാനം. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) കണക്കുപ്രകാരമാണ് ഇത്. ദേശീയ
മസ്കത്ത് ∙ ഒമാൻ സർക്കാരിന്റെ നിർമിത ബുദ്ധി സംരംഭത്തിൽ ചേർത്തല ഇൻഫോ പാർക്ക് ആസ്ഥാനമായ മെർപ് സിസ്റ്റംസ് പങ്കാളി. 2040ൽ ഡിജിറ്റൽ എഐയിലേക്കുള്ള മാറ്റം പൂർണമാക്കുന്നതിന് ഒമാൻ സർക്കാർ പ്രഖ്യാപിച്ച ട്രാൻസ്ഫർമേഷൻ പദ്ധതിക്കു വേഗം കൂട്ടുന്നതിന് മൈക്രോസോഫ്റ്റ് എഐ ടെക്നോളജീസുമായി ചേർന്നാണ് മെർപ് സിസ്റ്റംസ്
കൊച്ചി ∙ ഇക്കഴിഞ്ഞ മാർച്ചിൽ നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അടക്കം അനുഭവപ്പെട്ടതിനു പിന്നാലെ പെരിയാറിൽ നിന്ന് കിൻഫ്രയുടെ കാക്കനാട് പാർക്കിലേക്ക് 45 ദശലക്ഷം ലീറ്റർ വെള്ളം കൊണ്ടു പോകുന്ന പദ്ധതിയെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. അന്ന് കിൻഫ്ര അധികൃതർ ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങളിലൊന്ന്
Results 1-10 of 46