Activate your premium subscription today
Saturday, Mar 22, 2025
ശബരിമല ∙ അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം. ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി. സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും. ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്.
തിരുവനന്തപുരം∙ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വരുമാനം 1716.42 കോടി രൂപയായി ഉയർന്നതായി ഡിവിഷനൽ റെയിൽവേ മാനേജർ ഡോ.മനീഷ് ധപ്ല്യാൽ. റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘‘കഴിഞ്ഞ വർഷത്തേക്കാൾ 9 ശതമാനമാണു വരുമാനം വർധിച്ചത്. 8.1 കോടി യാത്രക്കാർ ഇക്കാലയളവിൽ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽനിന്നു യാത്ര ചെയ്തു.
ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയേകി ശബരിമലയിൽ മറ്റൊരു തീർഥാടനകാലംകൂടി കടന്നുപോവുകയാണ്. കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും മണ്ഡല– മകരവിളക്ക് തീർഥാടനം ഇത്തവണ പൊതുവേ പരാതിരഹിതമായതിൽ ബന്ധപ്പെട്ടവർക്കെല്ലാം അഭിമാനിക്കാം. കഴിഞ്ഞ തീർഥാടനകാലത്തെ പോരായ്മകൾ മനസ്സിലാക്കി, കൃത്യമായി ഒരുക്കങ്ങൾ നടത്തിയതിന്റെയും ദേവസ്വം ബോർഡും പൊലീസും സർക്കാരിന്റെ വിവിധ വകുപ്പുകളും കൈകോർത്തു പ്രവർത്തനങ്ങൾ നടത്തിയതിന്റെയും വിജയമാണിത്.
ശബരിമല ∙ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
പത്തനംതിട്ട∙ ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിനു പരിസമാപ്തി കുറിച്ച് 20ന് നട അടയ്ക്കും. ദർശനം ഇന്നു രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽനിന്നു വൈകിട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർഥസഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശിച്ചും കാനനവാസനെ തൊഴുതും ഭക്തർ മലയിറങ്ങി വീടുകളിലേക്കു മടങ്ങുന്നു. അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തിനു സന്നിധാനത്തു തുടക്കം. അത്താഴപൂജയ്ക്കു ശേഷം തിരുവാഭരണപ്പെട്ടിയിൽ കൊണ്ടുവന്ന അയ്യപ്പന്റെ തിടമ്പ് മണിമണ്ഡപത്തിൽനിന്നു ജീവതയിലേക്കു മാറ്റി.
ശബരിമല ∙ തിരുവാഭരണം ചാർത്തി അയ്യപ്പ സ്വാമിയെ കൺകുളിർക്കെ കണ്ട് മകരജ്യോതിയും ദർശിച്ച് സായൂജ്യമണയാൻ രണ്ടു ലക്ഷത്തോളം ഭക്തരാണ് ശബരിമലയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര അൽപസമയത്തിനകം സന്നിധാനത്ത് എത്തിച്ചേരും. കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. മകര ജ്യോതി ദർശനത്തിനുള്ള പ്രധാന വ്യൂ പോയിന്റായ ഹിൽടോപ്പിൽ തീർഥാടകരുടെ വൻ പ്രവാഹമാണ്.
വീണ്ടും മണ്ഡലകാലം. വഴികളെല്ലാം ശബരിമലയിലേക്ക്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. സമുദ്ര നിരപ്പിൽനിന്ന് 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ശബരിമല ക്ഷേത്രം. കുത്തനെയുള്ള മലകൾ കയറി വേണം സന്നിധാനത്തെത്താൻ. യാത്ര തുടങ്ങും മുൻപ് മനസ്സിനെയും
ശബരിമല∙ മകരവിളക്ക് ദിവസമായ ചൊവ്വാഴ്ച തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം. രാവിലെ 10ന് ശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടില്ല. ഉച്ചപ്പൂജ കഴിഞ്ഞ് ഒരു മണിക്കു നട അടച്ചാൽ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദർശനവും
ശബരിമല ∙ മകരജ്യോതിയുടെ ധന്യനിമിഷങ്ങൾ ഏറ്റുവാങ്ങാൻ പൊന്നമ്പല വാസന്റെ മണ്ണും വിണ്ണും ഒരുങ്ങുന്നു. ചൊവ്വാഴ്ചയാണു മകരവിളക്ക്. ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയ തുടങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പ്രാസാദശുദ്ധിയാണു നടന്നത്. തുടർന്നു വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം എന്നിവയും നടന്നു. ബിംബശുദ്ധി ക്രിയകൾ തിങ്കളാഴ്ച ഉച്ചയ്ക്കു നടക്കും. മകരജ്യോതി ദർശനത്തിനായി പൂങ്കാവനത്തിലാകെ തീർഥാടകർ കാത്തിരിക്കുകയാണ്.
ശബരിമല∙ മകരവിളക്ക് ദിവസത്തിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തും പമ്പയിലും ഏർപ്പെടുത്തിയ മകരവിളക്ക് ക്രമീകരണം പരിശോധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
നവംബർ 15ന് വൈകിട്ട് 5ന് നടതുറക്കൽ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം നവംബർ 16ന് പുലർച്ചെ 3ന് പുതിയ മേൽശാന്തി നടതുറക്കുന്നു. മണ്ഡല കാല പൂജകൾക്കു തുടക്കം ഡിസംബർ 22 രാവിലെ 7ന് തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാർഥസരാഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്നു. ഡിസംബർ 25ന് ഉച്ചയ്ക്ക് 12.30ന് തങ്കഅങ്കി ഘോഷയാത്ര
പത്തനംതിട്ട ∙ അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിങ് യൂണിറ്റ് ഉടമ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.
ശബരിമല ∙ മകര വിളക്കിനായുള്ള തയാറെടുപ്പാണ് എവിടെയും. ജ്യോതി ദർശനത്തിനായി സന്നിധാനത്തെ എല്ലാ വ്യൂ പോയന്റുകളിലും ദിവസങ്ങൾക്കു മുൻപേ തീർഥാടകർ സ്ഥാനം പിടിച്ചു. ദർശനം കഴിഞ്ഞവർ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്ക് കാടു കയറുകയാണ്. അമ്പലപ്പുഴ - ആലങ്ങാട് സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തു നിന്നു പുറപ്പെടും.
ശബരിമല ∙ വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ. 30,000 പേരാണ് വെള്ളിയാഴ്ച ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി.
പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു തീർഥാടക പ്രവാഹം. പതിനെട്ടാംപടി കയറാൻ എട്ടു മണിക്കൂറിൽ കൂടിയ കാത്തുനിൽപ്പ് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ സ്പോട് ബുക്കിങ് കൗണ്ടർ നിലയ്ക്കലിലും തുറക്കുന്നു. പമ്പയിലെ ഏഴു കൗണ്ടറിൽ മൂന്ന് എണ്ണമാണ് നിലയ്ക്കലിലേക്കും മാറ്റുന്നത്.
തിരുവനന്തപുരം∙ മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനുവരി 8 മുതല്‍ 15 വരെ ശബരിമലയില്‍ സ്പോട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
ശബരിമല ∙ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് കുറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര യു ടേണിനും ശരംകുത്തിക്കും മധ്യേവരെ മാത്രമേ ഉള്ളു. അതിനാൽ പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.
പത്തനംതിട്ട∙ ശബരിമലയിൽ തീർഥാടകരിൽ 4.07 ലക്ഷത്തിന്റെയും വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധന. മണ്ഡല കാലത്ത് 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകർ (കഴിഞ്ഞ വർഷം 4.02 ലക്ഷം). പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774
ശബരിമല ∙ പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനത്തിന്റെ പുണ്യം നേടി സന്നിധാനത്തേക്കു തീർഥാടക പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ എത്തി. ചൊവ്വാഴ്ച 14 മണിക്കൂർ കാത്തുനിന്നാണു തീർഥാടകർ പടികയറിയത്. മകരവിളക്കിനു നട തുറന്നശേഷം ക്യൂ നിന്നു തീർഥാടകർ തളരുകയാണ്. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുന്നതു വരെ
ശബരിമല∙ കരിമല കാനനപാതയിലൂടെ കാൽ നടയായി എത്തുന്ന തീർഥാടകർക്ക് പതിനെട്ടാംപടി കയറാൻ പ്രത്യേകമായി അനുവദിച്ചിരുന്ന പാസ് നിർത്തി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് നടപടി. മകരവിളക്കിനായി നട തുറന്ന തിങ്കളാഴ്ച മുതൽ കാനനപാതയിലൂടെ തീർഥാടകരുടെ ഒഴുക്കാണ്. അതു വഴി നടന്നു വരുന്ന എല്ലാവർക്കും വനം വകുപ്പ് പ്രത്യേക പാസ് നൽകി വന്നിരുന്നു. സന്നിധാനത്തിൽ ക്യൂ നിൽക്കാതെ ഇവരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചിരുന്നു. ഇത് തിരക്ക് കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.
ശബരിമല ∙ ശരണംവിളികളുമായി മലകയറി എത്തിയ ആയിരങ്ങൾക്ക് ദർശന പുണ്യവുമായി മകരവിളക്കു തീർഥാടനത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണു നട തുറന്നത്. അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചു. പിന്നീട് മാളികപ്പുറം ക്ഷേത്ര നട തുറക്കാനായി അവിടുത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി.
പത്തനംതിട്ട∙ ശബരിമല തീർഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത് പത്തായി ഉയർത്താനാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടറും തുറക്കും.
ശബരിമല∙ കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്നു ദേവസ്വം മന്ത്രി വി.എൻ.വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല.
ശബരിമല ∙ ശരണവഴികളെ ഭക്തി സാന്ദ്രമാക്കിയ തങ്കയങ്കി രഥഘോഷയാത്ര സന്നിധാനത്ത് എത്തി. തങ്കയങ്കി വിഗ്രഹത്തിൽ അണിഞ്ഞുള്ള ദീപാരാധന നടന്നു. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവർ തങ്കയങ്കി രഥഘോഷയാത്രയെ വരവേൽക്കാൻ സന്നിധാനത്തെത്തി. പതിനായിരങ്ങളാണ് വഴിനീളെ സ്വീകരണങ്ങളുമായി കാത്തുനിന്നത്.
പത്തനംതിട്ട ∙ പുനലൂര്‍– മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ 2 അപകടങ്ങളിലായി 12 ശബരിമല തീര്‍ഥാടകര്‍ക്കു പരുക്കേറ്റു. കോന്നി മുറിഞ്ഞകല്ലില്‍ തെലങ്കാന സ്വദേശികളുടെ കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറിയാണു 8 പേര്‍ക്കു പരുക്കേറ്റത്. കോന്നി എലിയറയ്ക്കലില്‍ തമിഴ്നാട് സ്വദേശികളുടെ കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ് വാനിനു പിന്നില്‍ ഇടിച്ചുകയറി 4 പേര്‍ക്കും പരുക്കേറ്റു. 2 അപകടങ്ങളും ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നായിരുന്നു. ആരുടെയും പരുക്കു സാരമുള്ളതല്ല.
ശബരിമല ∙ അയ്യപ്പസന്നിധിയിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചയ്ക്കു 12നും 12.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ബോർഡംഗം എ.അജികുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22നു രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും.
ശബരിമല∙ സന്നിധാനം മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടക്കുന്നു. ഇന്നും നാളെയും സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്രകൾ ഉണ്ട്. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന 25 നും മണ്ഡല പൂജ 26നും നടക്കും. ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയാണ് കർപ്പൂരാഴി.
ശബരിമല ∙ അയ്യപ്പ വിഗ്രഹത്തിൽ മണ്ഡലപൂജയ്ക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
ശബരിമല∙ തീർഥാടകരുടെ മഹാ പ്രവാഹത്താൽ സന്നിധാനത്തും പമ്പയിലും ഭക്തജന സാഗരമാണ്. എല്ലാ വഴികളും തിങ്ങി നിറഞ്ഞു തീർഥാടകരാണ്. പുലർച്ചെ 3 മുതൽ രാവിലെ 7 വരെ 23,176 തീർഥാടകർ ദർശനം നടത്തി. ശനിയാഴ്ച രാത്രി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാൻ 18,600 പേർ ക്യൂവിൽ ഉണ്ടായിരുന്നു. അവരെ നട അടച്ച ശേഷവും പതിനെട്ടാം പടി
ശബരിമല∙ തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25 ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന്
ശബരിമല∙ ദർശനപുണ്യം തേടി അയ്യപ്പ സന്നിധിയിലേക്ക് എത്തുന്ന തീർഥാടകരുടെ തിരക്ക് വർധിക്കുന്നു. വെള്ളിയാഴ്ചയും അഭൂതപൂർവമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. രാത്രി 10 മണി വരെയുള്ള കണക്ക് അനുസരിച്ച് 84,928 പേരാണ് ശബരിമലയിൽ വെള്ളിയാഴ്ച ദർശനം നടത്തിയത്.
പത്തനംതിട്ട ∙ ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുമെന്നു ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. പ്രത്യേകം അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന ഘോഷയാത്ര 25ന് വൈകിട്ട്
ശബരിമല∙ കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേക പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്. മുക്കുഴിയിൽ നിന്നു ലഭിക്കുന്ന എൻട്രി പാസുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്.
ശബരിമല ∙ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് 6 മുതൽ 7 മണിക്കൂർ വരെ നീളുന്നു. പുലർച്ചെ പടി കയറാനുള്ള ക്യു ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിനു സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞു നിർത്തി ചെറിയ സംഘമായാണ് കടത്തി
ശബരിമല∙ അയ്യപ്പ ദർശനം തേടി പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലെത്തുന്നവർക്ക് പ്രത്യേക പാസ് ബുധനാഴ്ച മുതൽ. പ്രത്യേക പാസ് നൽകുന്നതിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 7ന് മുക്കുഴിയിൽ എഡിഎം അരുൺ.എസ്.നായർ നിർവഹിക്കും. കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ് നൽകുന്നത്.
പത്തനംതിട്ട ∙ പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചെരിഞ്ഞു. മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കില്ല.
ശബരിമല∙ മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അയ്യപ്പ സന്നിധിയിലേക്ക് തീർഥാടകരുടെ പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി പിന്നിട്ട് മരക്കൂട്ടം വരെ നീണ്ടു. കുറഞ്ഞത് 7 മണിക്കൂർ വരെ കാത്തു നിന്നാണ് അയ്യപ്പന്മാർ പതിനെട്ടാം പടി കയറിയത്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് 76,964 തീർഥാടകർ ചൊവാഴ്ച
പത്തനംതിട്ട∙ ശബരിമലയിൽ പൊലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105 എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പൊലീസ് ഓഫിസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പിമാർക്കും പൊലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷൽ ഓഫിസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകി.
ശബരിമല ∙ മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷം തീർഥാടകർ. ഒരു പരാതിയും ഇല്ലാതെ തീർഥാടനം സുഗമമായി തുടരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടി രൂപയുടെ അധിക വരുമാനം. വരുന്നവർക്കെല്ലാം ദർശനം നടത്താനുള്ള സൗകര്യം ദേവസ്വവും സർക്കാരും ചേർന്ന്
ഏറ്റുമാനൂർ ∙ ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും കൂട്ടായി നടത്തിയ ശ്രമം വിജയം കണ്ടുവെന്നു മന്ത്രി വി.എൻ.വാസവൻ. മണ്ഡലകാലം ആരംഭിച്ചിട്ട് 30 ദിവസം പിന്നിടുമ്പോൾ മുൻവർഷത്തെക്കാൾ 4 ലക്ഷം തീർഥാടകർ അധികമായി എത്തി. ഒരു പരാതിയും ഇല്ലാതെ ശബരിമല തീർഥാടനം സുഗമമായി നടക്കുകയാണ്. ശബരിമലയിലേക്കു തീർഥാടകപ്രവാഹമാണ്. ഇതോടൊപ്പം വരുമാനത്തിലും വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ 21 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായിരിക്കുന്നത്. വരുന്നവർക്കെല്ലാം ദർശനം നടത്താനുള്ള സൗകര്യം ദേവസ്വവും സർക്കാരും ചേർന്ന് ഒരുക്കിയതിനാലാണു കൂടുതൽ തീർഥാടകരെത്തുന്നത്.
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി, കെഎസ്ആർടിസി, കെഎസ്ഇബി, അഗ്നിരക്ഷാസേന, കേന്ദ്രസേന, ജലസേചന വിഭാഗം തുടങ്ങി 21 വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിന്റെ വിജയമാണ്. തീർഥാടനം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. 16ന് ധനു ഒന്നാണ്. ഇനിയും മണ്ഡലപൂജയുടെ പ്രധാന നാളുകൾ. ഒരുമാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണു ദേവസ്വം ബോർഡ് പ്രസിഡന്റ്.
ശബരിമല ∙ അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന 25ന് വൈകിട്ട്. മണ്ഡല കാലത്തെ പ്രധാന ചടങ്ങാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്ക അങ്കി 25ന് വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തും. വൈകിട്ട് നട തുറന്നശേഷം ശ്രീകോവിലിൽ പൂജിച്ച മാലകൾ
പത്തനംതിട്ട∙ കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നാലു മരണം. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നാലുപേരാണ് കാറിൽ
ശബരിമല∙ ദർശനത്തിന് എത്തിയ 3 തീർഥാടകർ ഹൃദ്രോഗബാധയെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചിയ്യാരം ചീരംപാത്ത് വീട്ടിൽ സി.എം. രാജൻ (68), തിരുവനന്തപുരം പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശ് (58), തമിഴ്നാട് വിരുദ നഗർ രാമുദേവൻപട്ടി സ്വദേശി ജയവീര പാണ്ഡ്യൻ (45) എന്നിവരാണ് മരിച്ചത്. സി.എം. രാജൻ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് മലകയറുന്നതിനിടെ അപ്പാച്ചിമേട് എത്തിയപ്പോഴാണ് ഹൃദ്രോഗ ബാധ ഉണ്ടായത്. ഉടനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ശബരിമല ∙ ഇരുമുടിക്കെട്ടുമായി മല ചവിട്ടി പതിനെട്ടാംപടി കയറി ചാണ്ടി ഉമ്മൻ എംഎൽഎ അയ്യപ്പ സന്നിധിയിൽ. രണ്ടാം തവണയാണ് ശബരിമല ദർശനത്തിന് ചാണ്ടി ഉമ്മൻ എത്തുന്നത്. 2022ൽ ആദ്യമായി മലകയറി ദർശനം നടത്തി. പിന്നെ പറ്റിയില്ല. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.
ശബരിമല∙ സന്നിധാനത്തിന് സമീപം കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്നു പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം തീ കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡിൽ നിന്നു പുക ഉയർന്നത്. സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന അഗ്നിശമന സേനാ വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തി പുക കെടുത്തി. അഗ്നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷൽ ഓഫിസറുമായ കെ.ആർ.അഭിലാഷ് നേതൃത്വം നൽകി.
ശബരിമല∙‘സുഖ ദർശനം സുഗമ ദർശനം’’ എന്നതാണ് ശബരിമലയിൽ ഇത്തവണ പൊലീസിന്റെ കാഴ്ചപ്പാടെന്ന് ശബരിമല ചീഫ് കോർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്ത്. അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞെന്നും ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും എഡിജിപി കൂട്ടിച്ചേർത്തു. ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ
ശബരിമല∙ ശബരിമലയിൽ ഇന്ന് ഇതുവരെ 69850 പേർ ദർശനം നടത്തി. അതിൽ 17,096 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. മഴ മാറി തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്ന്. സുപ്രീം കോടതി ജസ്റ്റിസ് രാജേഷ് ബിന്തൽ, കെഎസ് ഇബി ചെയർമാൻ ബിജു പ്രഭാകർ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും ഇന്ന് ദർശനത്തിന് എത്തി.
ശബരിമല∙ തോരാതെ പെയ്ത മഴയിലും സന്നിധാനത്തെത്തി പതിനായിരങ്ങൾ. തളരാത്ത ഭക്തിയുമായി എത്തിയ ഒട്ടേറെ പേരാണ് അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നത്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് 75,116 പേരാണ് ശബരിമലയിൽ ഇന്ന് ദർശനം നടത്തിയത്. അതിൽ 14,481 പേർ സ്പോട് ബുക്കിങ് വഴി എത്തി.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.