ADVERTISEMENT

ശബരിമല∙ ദർശനപുണ്യം തേടി അയ്യപ്പ സന്നിധിയിലേക്ക് എത്തുന്ന തീർഥാടകരുടെ തിരക്ക് വർധിക്കുന്നു. വെള്ളിയാഴ്ചയും അഭൂതപൂർവമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. രാത്രി 10 മണി വരെയുള്ള കണക്ക് അനുസരിച്ച് 84,928 പേരാണ് ശബരിമലയിൽ വെള്ളിയാഴ്ച ദർശനം നടത്തിയത്.

സ്പോട് ബുക്കിങ്ങിലൂടെ 20,930 പേർ മലചവിട്ടി. ഇതു തുടർച്ചയായ രണ്ടാം ദിവസമാണ് സ്പോട്ട് ബുക്കിങ് 20,000 കടക്കുന്നത്. പമ്പയിൽനിന്നു സന്നിധാനത്തേക്ക് മല കയറാൻ ആയിരങ്ങളാണു രാത്രിയിലും കാത്തു നിൽക്കുന്നത്.

മണ്ഡല പൂജക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹം തുടരുമെന്നാണ് കണക്കുക്കൂട്ടൽ. പമ്പയിലും നിലയ്ക്കലിലുമെല്ലാം പാർക്കിങ് സംവിധാനവും തിരക്കും നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.

English Summary:

Sabarimala Pilgrimage Updates: Record-breaking 96,007 pilgrims visited Sabarimala yesterday during the Mandala season, with smooth spot booking and efficient crowd management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com