ADVERTISEMENT

ശബരിമല ∙ ശരണംവിളികളുമായി മലകയറി എത്തിയ ആയിരങ്ങൾക്ക് ദർശന പുണ്യവുമായി മകരവിളക്കു തീർഥാടനത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണു നട തുറന്നത്. അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചു. പിന്നീട് മാളികപ്പുറം ക്ഷേത്ര നട തുറക്കാനായി അവിടുത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി.

മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നപ്പോൾ ദർശനം കാത്തു നിൽക്കുന്ന അയ്യപ്പന്മാർ
ചിത്രം.  എൻ രാജേഷ് ബാബു / മനോരമ
മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നപ്പോൾ ദർശനം കാത്തു നിൽക്കുന്ന അയ്യപ്പന്മാർ ചിത്രം. എൻ രാജേഷ് ബാബു / മനോരമ

തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്. നട തുറന്നപ്പോൾ തന്നെ ദർശനത്തിനായി പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ ഉണ്ടായിരുന്നു. ഇത്തവണത്ത മകരവിളക്ക് ജനുവരി 14ന്. എരുമേലിപേട്ട 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്നു പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്ത് എത്തും. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് നട അടയ്ക്കും.

English Summary:

Sabarimala Pilgrimage 2024: Makaravilakku pilgrimage to the Ayyappan Temple in Sabarimala draws thousands of devotees. The festival, culminating in the lighting of the sacred fire at the 18 steps, concludes January 20th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com