ADVERTISEMENT

മൂലം 

 

വിദ്യാർഥികൾക്ക് അലസത, ഉദാസീന മനോഭാവം എന്നിവ വർധിക്കും. വ്യാപാരവിപണന മേഖലകൾ പ്രവർത്തനക്ഷമമാക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. പല കാര്യങ്ങളും ശരി എന്ന് തോന്നുമെങ്കിലും സത്യാവസ്ഥകൾ മനസ്സിലാക്കാതെ പ്രതികരിക്കരുത്. മുൻകോപം ഒഴിവാക്കണം. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യത കാണുന്നു. പകർച്ചവ്യാധി പിടിപെടുന്നതിനാൽ യാത്രകൾ ഒഴിവാക്കേണ്ടി വരും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും. ദുശീലങ്ങൾ ഒഴിവാക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രവർത്തനം വേണ്ടി വരും. വിദഗ്‌ധരുടെ നിർദേശം സ്വീകരിച്ച് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. യോഗ പരിശീലിക്കുന്നതിനുള്ള അവസരം വന്നു ചേരും. മാസത്തിന്റെ ആദ്യ പകുതിയിൽ മാതാവിന് അസുഖം പിടിപെടാം. പല പ്രകാരത്തിലും മാനസിക സംഘർഷങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ പോലും  ഗുരുകാരണവന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ സമയബന്ധിതമായി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുകയും എല്ലാം ശുഭപരിസമാപ്തിയിലെത്തിക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 

 പൂരാടം 

 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഗവൺമെന്റുമായി ബന്ധപ്പെട്ട പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് സമയം അനുകൂലമല്ല. എല്ലാ കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരുന്നതിനാൽ ദേഹക്ഷീണം അനുഭവപ്പെടാം. ജോലിഭാരം വർധിക്കുന്നതിനാൽ  പുണ്യതീർഥ ഉല്ലാസ വിനോദയാത്രകൾ മാറ്റി വയ്‌ക്കേണ്ടി വരും. സ്വന്തം നിലയിൽ നടത്തി വരുന്ന വ്യാപാരവിപണനവിതരണ മേഖലകൾ വിചാരിച്ചതു പോലെ നേട്ടം ഇല്ലാത്തതിനാൽ വിൽപന ചെയ്യേണ്ടി വന്നേക്കാം. ഉദ്യോഗത്തിൽ പുനർനിയമനം ലഭിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സ്വീകരിച്ചു കൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. രൂപകൽപന ചെയ്യുന്ന പദ്ധതികൾക്ക് അഹോരാത്രം പ്രവൃത്തിക്കേണ്ടതായ സാഹചര്യം വന്നു ചേരും. കക്ഷി രാഷ്ട്രീയ മത്സരത്തിൽ പരാജയപ്പെടും. അശരണരായവർക്ക് സാമ്പത്തിക സഹായം ചെയ്യും. അഭിപ്രായസ്വാതന്ത്ര്യത്തോടു കൂടി പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതിന് അനുകൂലമായ സാഹചര്യം വന്നു ചേരും. ഉദര- വാത -നാഡീ രോഗങ്ങളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. വസ്തു തർക്കത്തിൽ നിഷ്‌പക്ഷ മനോഭാവം സ്വീകരിക്കുന്നത് ഗുണം ചെയ്യും. ജന്മ സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഉണ്ടായിത്തീരും. സങ്കുചിത മനോഭാവം ഒഴിവാക്കി വിശാല മനസ്ഥിതിയോടു കൂടി വന്നു ചേരുന്ന കാര്യങ്ങളെല്ലാം തന്നെ സർവാത്മനാ സ്വീകരിക്കുവാനുള്ള ഒരു ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതു വഴി സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ  ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 

 ഉത്രാടം 

 

വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സമയം. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വാക്കും പ്രവർത്തിയും ഫലപ്രദമാക്കിത്തീർക്കുവാൻ സാധിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ സാഹസപ്രവർത്തനങ്ങൾ ഒഴിവാക്കണം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. മാതാപിതാക്കൾക്ക് അസുഖങ്ങൾ ഉണ്ടാകുവാൻ സാധ്യത കാണുന്നു. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. അറിയാതെ ചെയ്തു പോയ തെറ്റുകൾ തിരുത്തുവാനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുകൂലമായിത്തീരും. വിദേശയാത്രയ്ക്കുള്ള യോഗം കാണുന്നു. കാർഷിക മേഖലകളിൽ ആദായം വർധിക്കും. വിദേശത്തു ജോലി നഷ്ടപ്പെട്ടവർക്ക് പുനർനിയമനത്തിനും വിദേശത്തു താമസിക്കുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിക്കുവാൻ  ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur April 2021 / Moolam , Pooradam ,Uthradam

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com