1197 മലയാള പുതുവർഷഫലം തുലാക്കൂറുകാർക്ക് എങ്ങനെ?

Mail This Article
ഈ വർഷം ഗുണദോഷമിശ്രഫലമാകുന്നു. വർഷാരംഭത്തിൽ ചിങ്ങം 01 മുതൽ 29 വരെയും അതിനുശേഷം വൃശ്ചികം 05 മുതൽ മീനമാസം 30 വരെയും വ്യാഴം 5 ൽ നിൽക്കുന്നു. ഏതു രംഗത്തായാലും ഏതു പ്രായക്കാർക്കായാലും ഈശ്വരാധീനം കിട്ടും തന്മൂലം പുരോഗതിയും ഉണ്ടാകും.
ഗുരുജനവാത്സല്യം, ശയന സൗഖ്യം, വിദ്യാഭ്യാസ പുരോഗതി, പരീക്ഷാവിജയം, കലാകായിക രംഗങ്ങളിൽ അഭിരുചി, പുരസ്‌കാരലബ്‌ധി, കച്ചവടം, കൃഷി, മറ്റു തൊഴിലുകൾ എന്നിവകളിലായാലും അഭിവൃദ്ധി, ധനവരുമാനം, വസ്ത്രാഭരണലാഭം, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരുടെ വിവാഹം നടത്തിക്കൊടുത്തോ പങ്കെടുത്തോ സംതൃപ്‌തി, പുതിയ വാസസ്ഥല ലാഭം, ബന്ധുസൗഹൃദം, സുഹൃത്തുക്കളുമായി സമ്മേളിച്ച് സന്തോഷം, നവദമ്പതികൾക്ക് സന്താന ലാഭം, മറ്റുള്ളവർക്ക് സന്താനങ്ങളുടെ (വിദ്യാഭ്യാസം, ജോലിലാഭം, വിവാഹം, മക്കൾക്ക് സന്താനലാഭം, അന്യസംസ്ഥാനങ്ങളിലോ, വിദേശത്തോ അവരുടെ കൂടെ പോയി താമസം) കാര്യങ്ങളിൽ ഇടപെടാൻ അവസരം, പ്രായമേറിയവർക്ക് ആത്മീയ കാര്യങ്ങളിൽ (ഭജനസമൂഹ പ്രാർഥന, ധ്യാനം) ഇടപെടാൻ അവസരം, വിദഗ്‌ധ ചികിത്സാസഹായം എന്നിവ ഫലങ്ങളാണ്.
ചിങ്ങം 01 മുതൽ മേടം 15 വരെയും അതിനുശേഷം മിഥുനം 28 മുതൽ വർഷാവസാനം കർക്കടകം 31 വരെയും കണ്ടകശനി ദോഷകാലം തുടരുകയാണ്. ശനിയാഴ്‌ചവ്രതം മുതലായ ശനിപ്രീതി കർമങ്ങൾ അനുഷ്ഠിക്കണം. തന്മൂലം മാതാപിതാക്കൾ തുടങ്ങിയ ഗുരുജനങ്ങളുമായി കലഹം, വിദ്യാഭ്യാസ മാന്ദ്യം, പരാജയഭീതി, സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പ്രശ്‌നം, കിട്ടാനുള്ള ധനം തന്നെ കിട്ടാതെ വരുക, മംഗള കാര്യതടസ്സം, നിർമാണപ്രവർത്തനങ്ങൾക്ക് കാലതാമസം, ബഹുവ്യയം, വാഹനാദി സുഖോപകരണങ്ങൾക്കും വസ്‌തുവകകൾക്കും നാശ നഷ്ടം, അപകടസന്ധി, തനിക്കോ, വേണ്ടപ്പെട്ടവർക്കോ വേണ്ടി ആശുപത്രിവാസം, ദാമ്പത്യ ക്ലേശം, സന്താനാരിഷ്ടം, പ്രായമേറിയവർക്ക് മൃതുക്ലേശാദി ദുഃഖം മുതലായ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യാൻ കഴിയും.
English Summary : 1197 Malayalam New Year Prediction for Thulakooru