ADVERTISEMENT

ചിങ്ങമാസം – പാരമ്പര്യവിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും. കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ വിജയമുണ്ടാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്രസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.

 

കന്നിമാസം - ധനവിഭവ സമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. പുതിയ ഭരണപരിഷ്കാരം  പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. എല്ലായിടത്തും  പരിഗണന ലഭിക്കുന്നതിനാൽ ആശ്വാസം തോന്നും. നീതിന്യായങ്ങൾ നടപ്പിലാക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. അവതരണശൈലിയിൽ പുതിയ ആശയം അവലംബിക്കും.  ആവശ്യങ്ങൾ സാധിക്കും.

 

തുലാമാസം – ആത്മബന്ധത്തിന് പുതിയ തലങ്ങൾ കണ്ടെത്തുന്ന മക്കളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും.  അമിതാവേശം, അമിതഭക്ഷണം എന്നിവ ഒഴിവാക്കണം. സ്ഥാപനത്തിന് ദീർഘകാലപുരോഗതിക്ക് അനുയോജ്യമായ പദ്ധതികൾ സമർപ്പിക്കും. സാംക്രമികരോഗങ്ങൾ പിടിപെടും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും.

 

വൃശ്ചികമാസം – സുതാര്യതയുള്ള സമീപനത്താൽ സർവകാര്യവിജയം നേടും. അസാധ്യമെന്നു തോന്നുന്ന പലതും നിഷപ്രയാസം സാധിക്കും. ആത്മാർഥ പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ വന്നുചേരും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും.  കലാകായിക മത്സരങ്ങളിൽ വിജയിക്കും.

 

ധനുമാസം – ദീർഘവീക്ഷണത്തോടുകൂടി ചെയ്യുന്ന കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. ആധ്യാത്മിക–ആത്മീയപ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ഭൂമിവില്പന സാധ്യമാകും. വ്യവസായം നവീകരിക്കും. സൽകീർത്തിയും സജ്ജനപ്രീതിയും ആത്മസാക്ഷാൽക്കാരവും ഉണ്ടാകും. 

 

മകരമാസം – വിഭാവനം ചെയ്ത പദ്ധതികൾ പ്രവർത്തികമാക്കാൻ സാധിക്കും. തൊഴിൽമേഖലകളിൽ നേട്ടം കൈവരും. വെല്ലുവിളികളെ നിഷ്പ്രയാസം നേരിടുവാൻ സാധിക്കും. ബന്ധുക്കൾതമ്മിലുള്ള തർക്കം പരിഹരിക്കും. പൊതുജനപ്രീതി നേടും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. 

 

കുംഭമാസം – വിദേശയാത്രയ്ക്ക്  തയാറാകും. സഹൃദയസദസ്സിൽ ആദരവുണ്ടാകും. ഭരണസംവിധാനം വിപുലമാക്കുവാൻ കഴിവുള്ളവരെ നിയമിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. ദേവാലയദർശനം നടത്തി മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും.

 

മീനമാസം – നിർധനരായവർക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. ഗതാഗതനിയമം ലംഘിച്ചതിനാൽ പിഴ അടയ്ക്കേണ്ടിവരും. ബാഹ്യപ്രേരണകൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദേശം സ്വീകരിക്കാതെ പ്രതികരണം അരുത്. കുടുംബാംഗങ്ങളിൽ നിന്നുള്ള പ്രശ്നം കാരണം മാറി താമസിക്കും. 

 

മേടമാസം –  പൂർണത പോരാത്തതിനാൽ  അപേക്ഷകൾ നിരസിക്കപ്പെടും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറും. അശ്രദ്ധകൊണ്ട് അബദ്ധങ്ങൾ പറ്റാതിരിക്കാൻ ജാഗ്രത വേണം. 

 

ഇടവമാസം – ചെറിയ തോതിൽ പ്രതിസന്ധികളെ  അഭിമുഖീകരിക്കേണ്ടിവരും. പലപ്പോഴും സഹപ്രവർത്തകരുടെയും കീഴ്ജീവനക്കാരുടെയും ജോലി കൂടി ചെയ്യേണ്ട സാഹചര്യമുണ്ടാകും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിയ്ക്കുന്ന പ്രവണത ഒഴിവാക്കണം.  ഉദ്യോഗമാറ്റമുണ്ടാകും. മേലധികാരിയുടെ ദുസ്സംശയങ്ങൾക്കു വിശദീകരണം നൽകേണ്ടിവരും.

 

മിഥുനമാസം – ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. പുരാണം, ഇതിഹാസം, ഭാരതീയ ശാസ്ത്രങ്ങൾ, ആധ്യാത്മികം തുടങ്ങിയവയിൽ താല്പര്യം കൂടും. ദാമ്പത്യ ഐക്യത്തിനായി വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും. നഷ്ടപ്പെട്ടു എന്ന് കരുതുന്ന രേഖകളും ആഭരണങ്ങളും തിരിച്ചുകിട്ടും. . യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും.

 

കർക്കടകമാസം –  സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നുചേരുന്നത് ആശ്വാസകരമാകും. നിയുക്തപദവിയ്ക്ക് സ്ഥാനചലനം വന്നുചേരും.  അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. സ്വയം തീരുമാനിച്ച പ്രണയബന്ധത്തിൽ നിന്നും പിന്മാറി രക്ഷിതാക്കൾ നിർദേശിക്കുന്ന വിധത്തിൽ വിവാഹമുണ്ടാകും. ചെലവ് കൂടുന്നതിനാൽ കടം വാങ്ങേണ്ടിവരും. 

 

Content Highlights: Yearly Prediction | Uthrattathi | Yearly Star Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com