ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മാരകമായ വികിരണങ്ങളെപ്പോലും ചെറുക്കുന്ന സവിശേഷ ബാക്ടീരിയകളെപ്പറ്റിയുള്ള പുതിയ പഠനം മനുഷ്യരുടെ ആരോഗ്യം സംബന്ധിച്ച പഠനത്തിൽ നിർണായകമാകും.  എക്സ്ട്രീമോഫൈൽ വിഭാഗത്തിൽപെടുന്ന ബാക്ടീരിയായ കോനാൻ ആണ് താരം. കോനാൻ ദ ബാർബേറിയൻ എന്ന ഫാന്റസി കഥാപാത്രത്തെ അനുകരിച്ച് കോനാൻ ദ ബാക്ടീരിയമെന്ന് ഇതിനു പേരു നൽകിയിട്ടുള്ളത്. ഡെയ്നോകോക്കസ് റേഡിയോഡുറാൻസ് എന്നാണ് ഈ സൂക്ഷ്മജീവിയുടെ ശാസ്ത്രനാമം. പല ജീവിവംശങ്ങളെയും നശിപ്പിക്കാവുന്ന പല സാഹചര്യങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ളതാണ് ഈ ബാക്ടീരിയ.

‌മനുഷ്യർക്ക് സഹിക്കാനാകുന്ന അളവിന്റെ പതിനായിരം ഇരട്ടിയോളം വികിരണം സഹിക്കാൻ ഈ സൂക്ഷ്മജീവിക്ക് ശേഷിയുണ്ട്. എക്സ് റേ, ഗാമ റേ, സോളർ പ്രോട്ടോൺ, പ്രപഞ്ചത്തിൽ നിന്നുള്ള കോസ്മിക് വികിരണങ്ങൾ തുടങ്ങിയവയൊക്കെ ബാക്ട‌ീരിയകൾക്കും മനുഷ്യർക്കും ഒരേ പോലെ ആപത്കരമായതാണ്.  ബാക്ടീരിയകളിൽ റേഡിയേഷൻ കാരണം ജനിതക വ്യവസ്ഥയുടെ തകരാറും മനുഷ്യരിൽ വികിരണങ്ങൾ കാരണം അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം, കാൻസർ സാധ്യത, ശരീരകലകൾക്കും അവയവങ്ങൾക്കും നാശം തുടങ്ങിയ അവസ്ഥകളും വരാം.

എന്നാൽ‍ ഡെയ്നോകോക്കസ് റേഡിയോഡുറാൻസ് ബാക്ടീരിയകൾക്ക് ഈ അവസ്ഥ ചെറുക്കാനൊക്കും. കട്ടിയേറിയ കോശസ്തരം, ജനിതക തകരാർ ചെറുക്കാനായുള്ള പ്രത്യേക സംവിധാനങ്ങൾ, ശരീരത്തിലുള്ള അനേകം ആന്റി ഓക്സിഡന്റുകൾ എന്നിവയാണ് ഇവയ്ക്കു സഹായകരമായുള്ളത്.​

English Summary:

Conan the Bacterium: Could This Radiation-Resistant Microbe Hold the Key to Human Health?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com