എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

Mail This Article
അമ്പലപ്പുഴ ∙ ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥി കോളജ് ഹോസ്റ്റലിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ പാനൂർ ഈസ്റ്റ് വള്ള്യായി മീത്തിലെ പുരയിൽ വാചാലി നിവാസിൽ ചന്ദ്രന്റെ മകൻ രാഹുൽരാജിനെയാണ് (23) ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഡയറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയതായി പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെ സഹപാഠികളാണ് മൃതദേഹം കണ്ടത്.
ശനിയാഴ്ചയാണ് രാഹുല്‍രാജ് നാട്ടില്‍ നിന്നു കോളജിലെത്തിയത്. ബന്ധുക്കള്‍ രാവിലെ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് സഹപാഠികളെ ബന്ധപ്പെട്ട് മുറിയിൽ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാകുന്നതായി പൊലീസ് പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സുമതി. സഹോദരൻ: റിഥുൽ രാജ്.