പ്രിയ യഹിയ, ഇവരുടെ പരിശ്രമങ്ങളെല്ലാം നിനക്കുവേണ്ടിയാണ്

Mail This Article
തൊടുപുഴ ∙ അകാലത്തിൽ വിടപറഞ്ഞ കൂട്ടുകാരനു വേണ്ടി കലോത്സവ കിരീടം നിലനിർത്താനുള്ള പരിശ്രമത്തിൽ മഹാരാജാസ് കോളജ്. കഴിഞ്ഞവർഷം മേയ് 8നാണ് തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ എറണാകുളം മഹാരാജാസ് കോളജിലെ ബോട്ടണി വിഭാഗം പിജി വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന മലപ്പുറം നന്നമ്പ്ര വെള്ളിയാമ്പുറം ചീരൻകുളങ്ങര മുഹമ്മദ് ഷാഫിയുടെയും മേലാപ്പാത്ത് ആസിയയുടെയും മകൻ സി.കെ.മുഹമ്മദ് യഹിയ മരിച്ചത്.
2019ൽ ബിരുദ വിദ്യാർഥിയായി മഹാരാജാസിൽ എത്തിയ മുഹമ്മദ് യഹിയ ദഫ്മുട്ട് മത്സരത്തിൽ തുടർച്ചയായി മത്സരിച്ചു മികവു പ്രകടിപ്പിച്ചിരുന്നു. 2024ൽ കോട്ടയത്തു നടന്ന കലോത്സവത്തിൽ കോളജിന്റെ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറായിരുന്നു. യഹിയയ്ക്ക് വേണ്ടി കിരീടം നേടാനുള്ള ശ്രമത്തിലാണ് കോളജിലെ 110 മത്സരാർഥികളും വൊളന്റിയേഴ്സുമെന്ന് കോളജ് ചെയർപഴ്സൻ എം.അഭിനന്ദ് പറഞ്ഞു.