ഓർമകൾ മരിക്കുമോ; നടൻ ജയന് ഓർമപ്പൂക്കൾ
Mail This Article
കൊല്ലം ∙ നടൻ ജയന്റെ അനുസ്മരണവുമായി നാട്. ഓലയിലെ ജയൻ പ്രതിമയ്ക്കു മുൻപിൽ ഇന്നലെ രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആരാധകരെത്തി ജയന്റെ ഓർമകൾ പുതുക്കി. മറ്റു ജില്ലകളിൽ നിന്ന് ഒട്ടേറെപ്പേർ ഇവിടെയെത്തിയിരുന്നു. ജയന്റെ പ്രതിമയിൽ പൂമാല ചാർത്തിയും ഫോട്ടോ എടുത്തും അനശ്വര നടന്റെ ഓർമകൾക്കു മുൻപിൽ പ്രണാമം അർപ്പിച്ചു. സിനിമ ചിത്രീകരണത്തിനിടെ മരിച്ച ജയന്റെ 43–ാം ചരമ വാർഷികമായിരുന്നു ഇന്നലെ.
ജയൻ അവതാര നായകൻ വാട്സാപ് കൂട്ടായ്മ ജയൻ അനുസ്മരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ ജോസ്, ഗ്രന്ഥകാരൻ ഭാനുപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ജയന്തി, എഴുത്തുകാരൻ ബി.ജോസുകുട്ടി, സോജ, താജ് നാസർ എന്നിവർ പ്രസംഗിച്ചു. സംവിധായകരായ സ്റ്റാൻലി ജോസ്, സോമൻ അമ്പാട്ട്, കൊല്ലം വേണുകുമാർ, ആർ.തങ്കരാജ്, ശരത് ചന്ദ്രൻ, നിർമാതാവ് കല്ലിയൂർ ശശി, നടൻ പുന്നപ്ര അപ്പച്ചൻ, കലാ സംവിധായകൻ ആർ.കെ.രാധാകൃഷ്ണൻ, ഡാൻസർ തമ്പി, മണിവർണൻ, റോബിൻ എന്നിവരെ ആദരിച്ചു. ഗ്രൂപ്പിലെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.