പാലൂർ ദേവി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവം

Mail This Article
മുഖത്തല∙പാലൂർ ദേവി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ഉത്സവവും ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും നാളെ മുതൽ ഏപ്രിൽ 10 വരെ നടക്കും. 30നു രാവിലെ 9.15നം 10.20നും മധ്യ പ്രതിഷ്ഠാകർമം. പ്രഫ.നീലമന വി.ആർ. നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ക്ഷേത്രസമുച്ചയ സമർപ്പണം നടത്തും.നാളെ വൈകിട്ട് 5ന് ആചാര്യവരണം, പ്രാസാദ പരിഗ്രഹം. 26നു വൈകിട്ട് 5നു രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തു കലശം. 27നു രാവിലെ 6.30നു മൃത്യുഞ്ജയഹോമം, സ്തൂപിക പ്രതിഷ്ഠ, വൈകിട്ട് 6.30നു സുദർശന ഹോമം. 28നു രാവിലെ 6നു സായൂജ്യ പൂജ, പ്രായശ്ചിത്ത ഹോമം, വൈകിട്ട് 6.30നു ഭഗവതിസേവ. 29നു രാവിലെ 6നു ബിംബശുദ്ധി കലശപൂജകൾ, ധാര, പഞ്ചഗവ്യം, പ്രതിഷ്ഠാ കലശപൂജകൾ, വൈകിട്ട് 6.30നു ശയ്യാപൂജ, ശയ്യയിലേക്ക് എഴുന്നള്ളത്ത്.30ന് രാവിലെ 6.30നു നവശക്തിഹോമം, 8നു മരപ്പാണി, തുടർന്നു പ്രതിഷ്ഠാകർമം, അഷ്ടബന്ധലേപനം, കലശാഭിഷേകം, പ്രസന്നപൂജ, 1നു സമൂഹ സദ്യ, വൈകിട്ട് 5നു ക്ഷേത്രസമുച്ചയ സമർപ്പണം, സാംസ്കാരിക സദസ്സ്, ചികിത്സാ സഹായ വിതരണം.
സമ്മേളനം പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ക്ഷേത്രസമുച്ചയ സമർപ്പണം നടത്തും. എഡിഎം ജി.നിർമൽകുമാർ ചികിത്സാ സഹായം വിതരണം ചെയ്യും. ക്ഷേത്ര പുനർനിർമാണ കമ്മിറ്റി പ്രസിഡന്റ് ജെ.ശശികുമാർ അധ്യക്ഷത വഹിക്കും. 7.30നു പി.എം.വ്യാസൻ മണ്ണാർക്കാടിന്റെ പ്രഭാഷണം. 31നു രാവിലെ 6.30നു തോറ്റംപാട്ട്, രാത്രി 7.30നു മാനസജപലഹരി. ഏപ്രിൽ 1നു രാവിലെ 6.30നു പൊങ്കൽ, വൈകിട്ട് 5.10നു നാദസ്വരകച്ചേരി, 5.30നു ദേവിയുടെ എഴുന്നള്ളത്ത്, ഘോഷയാത്ര, 9.30നു എഴുന്നള്ളത്ത് തിരിച്ചുവരവ്. 2നു രാത്രി 7.30നു ഭജൻസ്. 3നു ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും. പ്രഫ. നീലമന വി.ആർ. നമ്പൂതിരി ദീപ പ്രകാശനം നടത്തും. സ്വാമി ചിദാനന്ദപുരി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് ദിവസവും 6.15നു പാരായണം , പ്രഭാഷണം, 8.30നു പ്രഭാത ഭക്ഷണം, 1ന് അന്നദാനം. 4ന് വൈകിട്ട് 7നു ചാക്യാർകൂത്ത്. 5നു വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, 6നു വൈകിട്ട് 7.30നു തിരുവാതിര. 8നു വൈകിട്ട് 7.30നു തിരുവാതിര. 10ന് ഉച്ചയ്ക്ക് 2നു യജ്ഞ സമർപ്പണം.
കൂപ്പൺ വിതരണം
കൊല്ലം∙മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഒൻപതാം ദിവസം നടക്കുന്ന സമൂഹ സദ്യയുടെ സംഭാവന കൂപ്പൺ വിതരണോദ്‌ഘാടനം അനശ്വര ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ രാജൻ അനശ്വര സമൂഹസദ്യ കൺവീനർ കെ.ആർ സുരേന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു . ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ജെ.ശിവപ്രസാദ്, സെക്രട്ടറി ജി.വിജയൻ ഇഞ്ചവിള, മനോജ് മണ്ണാശേരി, പി.രാജു, ശിവൻകുട്ടി, രതിചന്ദ്രൻ, രഞ്ജിത്, രാജേഷ് അമ്പാടി, മുക്കുവിള സുരേഷ്, വേണു, ചെറാശ്ശേരി പത്മകുമാർ എന്നിവർ പ്രസംഗിച്ചു.
ഉത്സവം നാളെ മുതൽ
കൊല്ലം∙പുലിയില കൊച്ചു മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ മീന രോഹിണി ഉത്സവം നാളെ മുതൽ ഏപ്രിൽ 3 വരെ നടക്കും. നാളെ വൈകിട്ട് 7.45നു പട്ടത്താനം തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, തുടർന്നു പായസ സദ്യയും തോറ്റം പാട്ടും ആരംഭിക്കും. 26നു വൈകിട്ട് 7.30ന് മാടനൂട്ട്, ഉത്സവ ദിവസങ്ങളിൽ വിശേഷാൽപൂജകൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. 3നു വൈകിട്ട് 4 മുതൽ ജീവത എഴുന്നള്ളത്തും കെട്ടുകാഴ്ചയും 9ന് ആറാട്ടും വിളക്കും 10.30നു കൊടിയിറക്ക്,12 ന് ഗുരുസി.
ഉത്സവം ഇന്നു മുതൽ
കൊല്ലം∙മങ്ങാട് പുത്തൻവിള ദുർഗാദേവീ ക്ഷേത്രത്തിലെ അവിട്ടം ഉത്സവം ഇന്ന് ആരംഭിക്കും.ഇന്നു രാവിലെ 10.30നു നൂറും പാലും, 5.30നു ഭഗവതി സേവ, 7ന് ഒാട്ടൻതുള്ളൽ. നാളെ വൈകിട്ട് 6.45നു പുഷ്പാഭിഷേകം, 7നു പാട്ടിന്റെ പാലാഴി. 26നു രാവിലെ 9നു പറയിടീൽ, നൂറുംപാലും, 11നു സമൂഹസദ്യ, 6ന് എഴുന്നള്ളത്ത്, 7.30നു പുഷ്പാഭിഷേകം, 9നു നൂറുംപാലും കളമെഴുത്തും പുള്ളുവൻ പാട്ടും, 12ന് ഊട്ട്.
പ്രതിഷ്ഠാ വാർഷികം
കണ്ണനല്ലൂർ ∙ ചേരിക്കോണം ചെറുകുളത്തുകാവ് ഭദ്രാദേവി ക്ഷേത്രത്തിൽ രോഹിണി ഉത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും 29 മുതൽ ഏപ്രിൽ 2 വരെ നടക്കും.29നു രാവിലെ 8.30നു കൊടിയേറ്റ്, വൈകിട്ട് 5നു തോറ്റംപാട്ട്, 6.30നു നിറമാല, തുടർന്നു ദിവസവും രാവിലെ 6.15നും വൈകിട്ട് 5നു തോറ്റംപാട്ട്, , 31ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7നു പൂമൂടൽ, ഏപ്രിൽ 1ന് 12ന് അന്നദാനം, വൈകിട്ട് 7നു പൂമൂടൽ, 7.30നു കൈകൊട്ടിക്കളി. 2നു രാവിലെ 6.15നു പൊങ്കാല, 8.30നു ശുദ്ധിക്രിയകൾ, 10നു വാർഷിക കലശപൂജ, നൂറുംപാലും, 7.30നു കൈകൊട്ടിക്കളി. 8നു ഗുരുതിപുജ.