തുഞ്ചന്റെ മണ്ണിൽ ജന്മദിനം ചെലവിട്ട് സി.രാധാകൃഷ്ണൻ

Mail This Article
തിരൂർ ∙ എഴുത്തച്ഛനെ മനസ്സിൽ ധ്യാനിച്ച്, അക്ഷരം പിറന്ന മണ്ണിൽ ജന്മദിനം ചെലവിട്ട് മലയാളത്തിന്റെ തിരുമധുരം സി.രാധാകൃഷ്ണൻ. തന്റെ ശതാഭിഷേകത്തിന്റെ ഭാഗമായാണ് സി.രാധാകൃഷ്ണൻ തുഞ്ചൻപറമ്പിലെത്തിയത്. ജീവിതത്തിന്റെ ഒരു ഘട്ടമാണ് കടന്നുപോയതെന്നും ഇനി ഭാഷയ്ക്കു വേണ്ടി എന്തു ചെയ്യണമെന്ന് അന്വേഷിക്കാനാണ് തുഞ്ചൻപറമ്പിൽ തന്റെ ജന്മദിനം ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഇതുപോലെ ജന്മദിനത്തിൽ തുഞ്ചൻപറമ്പിൽ എത്തിയിട്ടില്ല, ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. ഇതൊരു ഘട്ടത്തിന്റെ പൂർത്തീകരണമാണ്. ഇനിയെന്തെന്ന ചോദ്യവുമാണ് തുഞ്ചൻപറമ്പിൽ ഇന്നലെ നടന്നത്. കൃത്യമായ മറുപടി മനസ്സിൽ ലഭിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണെന്നും സി.രാധാകൃഷ്ണൻ പറഞ്ഞു.