ADVERTISEMENT

ഒറ്റപ്പാലം∙ മഴ പെയ്താൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു ‘പ്രളയ’ പ്രതീതി. ആർഎസ് റോഡിലെ മഴവെള്ള ചാൽ അടഞ്ഞതോടെയാണു വെള്ളക്കെട്ട് രൂക്ഷമായത്. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒരു ഘട്ടത്തിൽ റെയിൽവേ സ്റ്റേഷന് അകത്തേക്കു കൂടി വ്യാപിച്ചു. ടിക്കറ്റ് കൗണ്ടറിനു സമീപം യാത്രക്കാർ കാത്തു നിൽക്കുന്ന ഭാഗത്താണു വെള്ളം കയറിയത്. 

സ്റ്റേഷനു മുന്നിൽ ആർഎസ് റോഡിൽ മുട്ടൊപ്പം ഉയരത്തിലായിരുന്നു വെള്ളം. യാത്രക്കാർ ഏറെ പാടുപെട്ടു. റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ളവരും തിരിച്ചുമുള്ള യാത്രക്കാരാണു ബുദ്ധിമുട്ടിയത്. ആർഎസ് റോഡിലൂടെ പോയിരുന്ന വാഹനങ്ങളും വെള്ളക്കെട്ടിൽ കുരുങ്ങി. ചെറിയ വാഹനങ്ങൾ യന്ത്രത്തകരാറു മൂലം ഓട്ടം നിലച്ചു നിന്നു. റോഡിന്റെ വടക്കുഭാഗത്തെ ചാൽ അടഞ്ഞതാണു വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com