ADVERTISEMENT

മണ്ണാർക്കാട് ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോത്സവത്തിൽ പാലക്കാട് വിക്ടോറിയ കോളജിന് കലാകിരീടം. 274 പോയിന്റ് നേടിയാണ് വിക്ടോറിയ കിരീടം സ്വന്തമാക്കിയത്. 121 പോയിന്റ് നേടി മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് രണ്ടാം സ്ഥാനവും 116 പോയിന്റ് നേടി ചിറ്റൂർ ഗവ. കോളജ് മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം ഡോ.പി.റഷീദ് അഹമ്മദ് വിജയികളെ പ്രഖ്യാപിച്ചു. കലാതിലകമായി വിക്ടോറിയയിലെ സ്വാതി പുല്ലാനിക്കാടും കലാ പ്രതിഭയായി പി.എ.ആദിത്യ കൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. വിക്ടോറിയ കോളജിലെ പത്മശ്രീയാണ് ചിത്രപ്രതിഭ. എംഇഎസ് കല്ലടി കോളജിലെ സിഷാനാണ് സാഹിത്യ പ്രതിഭ. ഇന്നലെ പുലർച്ചെയാണ് മത്സരങ്ങൾ അവസാനിച്ചത്.

English Summary:

Victoria College's impressive win: Palakkad Victoria College secured the coveted art crown. The college amassed 274 points to clinch victory at the Calicut University A Zone Arts Festival.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com