ADVERTISEMENT

റാന്നി ∙ മാർത്തോമ്മാ സഭ വികസന സംഘം പ്രവർത്തക സമ്മേളനം പെരുനാട് ബെഥേൽ മാർത്തോമ്മാ പള്ളിയിൽ റാന്നി- നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെഥേൽ ഇടവക വികാരി റവ. തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ വിഷൻ ഡയറക്ടർ സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര മാനേജിങ് കമ്മിറ്റി അംഗം സാം വർഗീസ് മുള്ളംകാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ബെഥേൽ ഇടവക വികാരി റവ. തോമസ് ജോർജും വികസന സംഘം പ്രവർത്തകരും.
ബെഥേൽ ഇടവക വികാരി റവ. തോമസ് ജോർജും വികസന സംഘം പ്രവർത്തകരും.

ഭദ്രാസന വികസന സംഘം ട്രഷറർ മനോജ്‌ ഡേവിഡ് കോശി, അനീഷ് തേക്കുതോട്, സജി എബ്രഹാം, വി.സി.സണ്ണി, ജെസി സൈബു, സുജ ജേക്കബ്, ജോർജ് രാജു, പി.എസ്.ഡാനിയേൽ, മാത്യു ടി. ഡാനിയേൽ, ജോമോൻ എ. കോശി എന്നിവർ പ്രസംഗിച്ചു. സ്വയം സഹായ പദ്ധതി, പാലിയേറ്റീവ് കെയർ യൂണിറ്റ്, കാൻസർ രോഗികൾക്ക്‌ സഹായം, ജൈവ പച്ചക്കറി കൃഷി, ആട് വിതരണം, പോത്ത് ഗ്രാമം പദ്ധതി, കൊക്കോ കൃഷി, പള്ളിമുറ്റത്തൊരു പഴത്തോട്ടം, നാടൻ പലഹാര യൂണിറ്റ്, കർഷകർക്കുള്ള വായ്പ, മികച്ച കർഷകരെ ആദരിക്കൽ എന്നിവയാണ് ബെഥേൽ ഇടവക വികസന സംഘത്തിന്റെ പ്രവർത്തന പരിപാടികൾ.

English Summary:

The Mar Thoma Church Development Group held a successful meeting in Ranni, Kerala, reviewing various community development projects and initiatives.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com