ADVERTISEMENT

ചെറുതുരുത്തി ∙സംസ്ഥാന സ്കൂൾ കലോത്സവത്തിനു കലാമണ്ഡലത്തിന്റെ  സ്വാഗത നൃത്താവിഷ്കാരം ഒരുങ്ങുന്നു. കലോത്സവത്തിന്റെ സ്വാഗതഗാനം നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തുന്നതിനു നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദമായിതിനെത്തുടർന്ന് സൗജന്യമായി നൃത്തം  അവതരിപ്പിക്കാം എന്ന് കലാമണ്ഡലം റജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ മന്ത്രിയെ അറിയിച്ചിരുന്നു.

കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 11 വിദ്യാർഥികളുമടങ്ങുന്ന സംഘമാണ് കലാമണ്ഡലം കൂത്തമ്പലത്തിൽ പരിശീലനം നടത്തുന്നത്. കാവാലം ശ്രീകുമാർ സംഗീത സംവിധാനം നിർവഹിച്ച ഒൻപതര മിനിറ്റുള്ള സ്വാഗതഗാനമാണ് കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളെ കോർത്തിണക്കി നൃത്തം ആവിഷ്കരിക്കുന്നത്.

കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ.രജിത രവി,അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ്. തുളസി, കലാമണ്ഡലം അരുൺ വാരിയർ എന്നിവർ ചേർന്നാണ് നൃത്തം ചിട്ടപ്പെടുത്തുന്നത്. ജനുവരി 2 ന് സംഘം പുറപ്പെടും. 4 മുതൽ 8 വരെ തിരുവനന്തപുരത്തെ വിവിധ വേദികളിലാണ് സ്കൂൾ കലോത്സവം.

English Summary:

Kerala Kalamandalam prepares welcome dance for school arts festival. The performance will involve 29 Kalamandalam students and 11 students from various schools undergoing specialized training at Kalamandalam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com