ADVERTISEMENT

വെള്ളമുണ്ട ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു.വെള്ളമുണ്ട ഒഴുക്കൻമൂല അശോകന്റെ കോഴി ഫാമിലാണ് ഇന്നലെ പുലർച്ചെ തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്. പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അശോകന്റെ കോഴിഫാമിലെ വലകൾ തകർത്താണ് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ നായ്ക്കൾ കെ‍ാന്നത്. നാലായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ഫാമിലുണ്ടായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായതോടെ സ്കൂൾ വിദ്യാർഥികളും കാൽനടക്കാരും ഇരുചക്ര വാഹനയാത്രികരും ഭയത്തോടെയാണു യാത്ര.കഴിഞ്ഞദിവസം ഒഴുക്കന്മൂലയിൽ വ്യാപാരിയായ മണിമ അന്ത്രുവിനെ തെരുവുനായ ആക്രമിച്ചു പരുക്കേൽപിച്ചിരുന്നു.

English Summary:

Stray dog attack kills nearly 2000 chicks in Vellamunda. The attack occurred at Ashokan's farm in Ozhukkanmoola, highlighting the severe stray dog menace in the area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com