ADVERTISEMENT

ഗവേഷണ പ്രോജക്ടുകളുടെ രാജ്യാന്തര മത്സരത്തിൽ മൂന്നേമുക്കാൽക്കോടി രൂപയുടെ (5.3 ലക്ഷം ഡോളർ) സമ്മാനം കോഴിക്കോട് സ്വദേശിക്ക്. യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാർഥിയായ ശ്രീദത്ത് പാനാട്ടിനാണു റൈസ് അലയൻസ് ബിസിനസ് പ്ലാൻ മത്സരത്തിൽ രണ്ടാംസമ്മാനം ലഭിച്ചത്. 

 

കേരളകൗമുദി മുൻ ന്യൂസ് എഡിറ്റർ പൂവാട്ടുപറമ്പ് പെരുമൺപുറ ക്ഷേത്രത്തിനു സമീപം ശ്രീലകത്ത് പദ്മനാഭൻ നമ്പൂതിരിയുടെയും കേരള ഗ്രാമീൺ ബാങ്ക് മുൻ മാനേജർ കെ.സി. ലളിതയുടെയും മകനാണു ശ്രീദത്ത്. മദ്രാസ് ഐഐടിയിൽ നിന്നു ബിടെക്കും എംടെക്കും പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സർഫസ് മെക്കാനിക്സിൽ പിഎച്ച്ഡി ചെയ്യുകയാണ്.

 

സർഫസ് മെക്കാനിക്സിന്റെ സഹായത്തോടെ കീടനാശിനികളുടെ ഉപയോഗം പകുതിയായി കുറയ്ക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് ശ്രീദത്ത് അടങ്ങുന്ന സംഘത്തിനു പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഈ ഗവേഷണ പ്രോജക്ട് ഉപയോഗിച്ച് സ്റ്റാർട്ടപ്  കമ്പനി തുടങ്ങുകയെന്ന ആശയമാണു മത്സരത്തിൽ‍ പരിഗണിക്കപ്പെട്ടത്. 450 ഗവേഷണ സംഘങ്ങളാണ് മത്സരിച്ചത്. അമേരിക്കയിൽ സ്വന്തമായി സ്റ്റാർട്ടപ് കമ്പനി തുടങ്ങാനാണു സമ്മാനത്തുക ലഭിക്കുന്നതെന്നും പദ്മനാഭൻ നമ്പൂതിരി പറഞ്ഞു.

English Summary: Success Story Of Sreedath Panat Rice Business Plan Competition Winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com