ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ വിവിധ സർവകലാശാലകൾ തയാറാക്കിയ 4 വർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സർവകലാശാലാതലത്തിൽ സമഗ്രമായി അവലോകനം ചെയ്യുമെന്നു മന്ത്രി ആർ.ബിന്ദു. സർവകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കും. സിലബസുകളുടെ ഗുണനിലവാരവും കോഴ്‌സിനനുസരിച്ചു വിദ്യാർഥികൾ ആർജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പാക്കാനുമാണു സിലബസ് അവലോകനമെന്നു മന്ത്രി പറഞ്ഞു. 

തിരഞ്ഞെടുത്ത കോഴ്സുകൾ സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്യും. വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം സിലബസിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുന്നതിനാണു പോർട്ടൽ. ഇതിലേക്കു വരുന്ന അഭിപ്രായങ്ങൾ അതതു പഠന ബോർഡുകൾ പരിഗണിക്കും. തുടർന്ന് എല്ലാ സർവകലാശാലാ പഠന ബോർഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്തു വേണ്ട മാറ്റങ്ങൾ വരുത്തും. 

കരിക്കുലം കമ്മിറ്റി ചെയർമാനായിരുന്ന പ്രഫ.സുരേഷ് ദാസിന്റെ അധ്യക്ഷതയിൽ സംസ്ഥാനതലത്തിൽ പ്രധാനപ്പെട്ട കോഴ്‌സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. മൂല്യനിർണയ രീതികളിൽ വലിയ മാറ്റങ്ങളാണ് 4 വർഷ കോഴ്സിൽ നിർദേശിച്ചിട്ടുള്ളത്. ഇവയിൽ ്തെ മുഴുവൻ കോളജ് അധ്യാപകർക്കും പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ടീച്ചിങ് ആൻഡ് ലേണിങ് സെന്റർ ഓഫ് എക്സലൻസിന്റെയും സർവകലാശാലയുടെയും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലാകും പരിശീലന പരിപാടികൾ.

English Summary:

Higher Education Overhauls Undergraduate Curriculum: Details on New Evaluation & Feedback Portal. Kerala Higher Education Reform: Minister Bindu Announces Statewide Syllabus Review & Teacher Training.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com