ADVERTISEMENT

മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും കൊച്ചി സിറ്റി പൊലീസും ചേർന്ന് കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച്‌ നടത്തിയ ക്വിസ്റ്റിവൽ ക്വിസ് മത്സരത്തിൽ ശാന്തകുമാർ– അബ്ദുൽ വാഹിദ് ടീമിനു വിജയം. ഇവർക്ക് 15000 രൂപ കാഷ് പ്രൈസും ഫലകവും ലഭിച്ചു. ജസീർ കെ.ബി– ഷിബിൻ ആസാദ് ടീം രണ്ടാം സ്ഥാനവും ജമീർ കെ.ബി –അഖിൽ ഘോഷ് ടീം മൂന്നാം സ്ഥാനവും  ലോയിഡ് കൊലോപ്പിള്ളി– അനിൽ രാഘവൻ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. ഇവർക്ക് യഥാക്രമം 15000, 12000, 9000 രൂപ വീതം ക്യാഷ് പ്രൈസും ഫലകവും ലഭിച്ചു. 

 

സ്കൂൾ, കോളജ് വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ നിന്നായി കേരളത്തിനകത്തും പുറത്തുംനിന്നുള്ള നൂറിലധികം ടീമുകൾ മൽസരത്തിൽ പങ്കെടുത്തു. പ്രശസ്ത ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസാണ് മൽസരങ്ങൾക്കു നേതൃത്വം വഹിച്ചത്. മുൻകാല ക്വിസ്സറും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറുമായ അരുൺ കെ.പവിത്രൻ അവസാന രണ്ട് റൗണ്ടുകൾ നയിച്ചു.

 

അവസാന റൗണ്ട് വരെയെത്തിയ മറ്റു മൂന്ന് ടീമുകൾക്കും ക്യാഷ് പ്രൈസ് നൽകി. നാലാം സ്ഥാനത്തെത്തിയ ടീമിന് 2000 രൂപയും അഞ്ചും ആറും സ്ഥാനക്കാർക്ക് 1000 രൂപ വീതവുമാണ് ലഭിച്ചത്. ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ്,  മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ അരുൺ കെ. പവിത്രൻ, കൊച്ചിൻ കാർണിവൽ സംഘാടക സമിതി എന്നിവർക്ക് മനോരമ ഹൊറൈസൺ ബിസിനസ് വിഭാഗം മേധാവി രാജീവ് രാമചന്ദ്രൻ ഉപഹാരം നൽകി.

 

Content Summary : Cochin Carnival Quiztival Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com