ADVERTISEMENT

300 അടി താഴ്ചയിലേക്ക് ടെസ്‌ല കാർ മറിഞ്ഞ അപകടം. അമേരിക്കയിലെ സാന്‍ മത്തേവു കൗണ്ടിയിലെ ഡെവിള്‍സ് സ്ലൈഡില്‍ വച്ചാണ് അപകടം നടന്നത്. ടെസ്‌ലയുടെ മോ‍ഡല്‍ വൈയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പരുക്കുകളോടെ കാറിലെ യാത്രികർ രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ വംശജനായ ധര്‍മേഷും ഭാര്യയും നാലു വയസുകാരി മകളും ഒമ്പതുകാരനായ മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ധര്‍മേഷ് ബോധപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നു.

 

വധശ്രമത്തിനും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമത്തിനും 41കാരനായ ധര്‍മേഷ് എ പട്ടേലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന ധര്‍മേഷിനെ ആശുപത്രിയില്‍ നിന്നു കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.

 

സാന്‍ മത്തേവു കൗണ്ടിയിലെ ഡെവിള്‍സ് സ്ലൈഡില്‍ വച്ചാണ് ഇയാള്‍ ടെസ്‌ല ബോധപൂര്‍വം അപകടപ്പെടുത്തിയതെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ സംഘം പറയുന്നത്. പലതവണ മറിഞ്ഞ ശേഷമാണ് 250-300 അടി താഴേക്ക് കാര്‍ പതിക്കുന്നത്.

 

കാര്‍ താഴേക്ക് പതിക്കുന്നത് കണ്ടവര്‍ 911ല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് അഗ്നിശമന സേന എത്തുന്നത്. ഇത്രവലിയ അപകടത്തില്‍ പെട്ടിട്ടും കാര്യമായ പരുക്കു പോലുമേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമാണ്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ധര്‍മേഷ് ബോധപൂര്‍വം അപകടം വരുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു.

 

പ്രത്യേക സുരക്ഷയുള്ള സീറ്റുകളാണ് കുട്ടികള്‍ക്ക് രക്ഷയായതെന്നുവേണം കരുതാനെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറെസ്റ്ററി ആന്റ് ഫയര്‍ പ്രൊട്ടക്ഷന്‍ കമാന്‍ഡര്‍ ബ്രയന്‍ പൊറ്റെങ്കര്‍ പറയുന്നു. ചെറിയ തോതില്‍ പരുക്കേറ്റ ധര്‍മേഷിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ധര്‍മേഷിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

 

English Summary: Indian family survives Tesla crash, man deliberately drove car off a cliff 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com