ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‌പാർക്ക് ലൈറ്റ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പലപ്പോഴും പലർക്കും അറിയില്ല. ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുമ്പോൾ ഈ ലൈറ്റുകളെ ആരും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ ഇവ എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്ന് അധികം ആർക്കും അറിയുകയുമില്ല. പാർക്ക് ലൈറ്റുകൾ എപ്പോഴൊക്കെയാണ് തെളിക്കേണ്ടത് എന്നതിനുള്ള നിർദ്ദേശവുമായി മോട്ടർ വാഹന വകുപ്പ് എത്തിയിരിക്കുന്നു. മോട്ടർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്കിലൂടെയാണ് പുതിയ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുന്നത്.

കുറുപ്പിന്റെ പൂർണരൂപം

പൊതുവേ ഒരു അമിതപ്രാധാന്യം ഹെഡ്‌ലൈറ്റുകൾക്ക് നാം നൽകാറുണ്ട്. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കൽപിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാർക്കിങ് ലൈറ്റുകൾ. ഹെഡ്‌ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപിന്നെ ഇങ്ങനെയൊരാൾ 'ജീവിച്ചിരി'പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യൻ ഉദിച്ചാൽ പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാർക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകൾക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു ?

ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാർക്കിങ് ലൈറ്റുകൾ. പേര് പോലെ തന്നെ പാർക്ക് ചെയ്യുമ്പോൾ ഇടേണ്ട ലൈറ്റുകൾ. എന്നാൽ മാളുകൾ, പാർക്കിങ് ഗ്രൗണ്ടുകൾ തുടങ്ങി പാർക്കിങ്ങിനായുള്ള സ്ഥലങ്ങളിൽ അല്ലെന്ന് മാത്രം. വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കിൽ കുറച്ചു നേരം പാർക്ക് ചെയ്യുമ്പോൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടെന്ന് വരാനും അപകടങ്ങൾ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകൾ പ്രധാനമായും ഉപകരിക്കുന്നത്. മുൻപിൽ വെള്ളയും പിന്നിൽ ചുവപ്പും ലൈറ്റുകളാണ്. കൂടാതെ നമ്പർ പ്ലേറ്റ്, ഡാഷ്ബോർഡിലെ പല നിയന്ത്രണോപാധികളുടെ പ്രകാശനവും ഈ ലൈറ്റിനൊപ്പം സെറ്റ് ചെയ്തിരിക്കുന്നു.

പാർക്ക് ലാമ്പിനെ  ക്ലിയറൻസ് ലാമ്പ് എന്നും പറയാറുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ വലുപ്പം, തരം എന്നിവ മറ്റു റോഡുപയോക്തക്കൾക്ക് പെട്ടെന്ന് മനസ്സിലാകാനും ഇത് സഹായിക്കുന്നു. ഈ ലൈറ്റുകൾ ബാറ്ററിയിൽ നിന്നും വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുന്നുമുള്ളു. ഇതിന്റെ ആധുനിക പതിപ്പാണ് DTRL (Daytime running light). പകൽസമയത്തും പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളിൽ ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നു.

വെളിച്ചക്കുറവുള്ളപ്പോൾ ഓട്ടത്തിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. സന്ധ്യമയങ്ങി തുടങ്ങുമ്പോൾ ആദ്യം ഈ പാർക്ക് ലൈറ്റുകളും ഇരുട്ടുമൂടി കുടുതൽ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകളും ഓണാക്കുക, പ്രഭാതങ്ങളിൽ നേരെ തിരിച്ചും. ഈ ഉപയോഗക്രമത്തിന് അനുസൃതമായാണ് അനിയൻവാവ-ചേട്ടൻവാവയായി ഈ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

ചിലരെങ്കിലും റോഡുവക്കിൽ വാഹനം നിർത്തിയിടുമ്പോൾ ഹെഡ്‌ലൈറ്റുകൾ ഓഫാക്കാതെ കാണാറുണ്ട്. മറ്റുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു മാത്രമല്ല നിർദ്ദോഷമെന്ന് തോന്നാവുന്ന ഈ ചെറിയ 'മറവി' ഒരു നിരപരാധിയുടെ ജീവൻ വരെ അപായപ്പെടുത്തിയേക്കാം...!! ഇത്തരം അപകടകരമായ സ്വശീലങ്ങളെ കരുതിയിരിക്കുക.

English Summary:

Brighten Your Driving Smarts: When and Why to Use Your Car's Park Lights

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com