ADVERTISEMENT

സ്റ്റീവനേജ് ∙ ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് ആഘോഷം മതസൗഹാർദ്ധതയും, സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെൽക്കം ടു ഹോളി ഫെസ്റ്റ്സ്' സംഗീത നൃത്ത നടന അവതരണങ്ങൾ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകർഷകമായി.

sargam-stevenage-3

വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികൾ, സംഗീത സാന്ദ്രത പകർന്ന 'ഗാന വിരുന്ന്' ആകർഷകങ്ങളായ നിരവധി പരിപാടികൾ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകൻ ശ്രീജിത്ത് ശ്രീധരൻ ഗസ്റ്റ് ആർട്ടിസ്റ്റായി സർഗ്ഗം വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചപ്പോൾ, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകർത്ത കൊച്ചുകുട്ടികൾ മുതൽ  ഉള്ള ഗായകർ ഒരുക്കിയ 'ഗാനാമൃതം' സദസ്സിനെ സംഗീതസാന്ദ്രതയിൽ ലയിപ്പിച്ചു. ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.

sargam-stevenage-1

മോർട്ഗേജ്സ് & ഇൻഷുറൻസ്  സ്ഥാപനമായ ‘വൈസ് ഫിനാൻഷ്യൽ സർവീസസ്, ഫുട്ട് ഗ്രേഡിയൻസ് ഹോൾസെയിൽ ഡീലർ  'സെവൻസ് ട്രേഡേഴ്സ്' സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', മലബാർ ഫുഡ്ഡ്സ് എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജകരായി. ഈസ്റ്റർ വിഷു ആഘോഷത്തിലെ സ്പോൺസറും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നർ ആഘോഷത്തിലേക്ക്  എത്തിക്കുകയും ചെയ്ത 'ബെന്നീസ്‌ കിച്ചൻ' സദസ്സിനെ കയ്യിലെടുത്തു.

സർഗ്ഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന്  ഉദ്ഘാടനകർമ്മവും നിർവ്വഹിച്ചു. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിൻറ്റു ജിമ്മി എന്നിവർ അവതാരകാരായി തിളങ്ങി. സർഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീൺ സി. തോട്ടത്തിൽ, ജെയിംസ് മുണ്ടാട്ട്, മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, വിൽസി പ്രിൻസൺ, സഹാന ചിന്തു, അലക്സാണ്ടർ തോമസ്, ചിന്തു  ആനന്ദൻ, നന്ദു കൃഷ്ണൻ, സജീവ് ദിവാകരൻ എന്നിവർ  നേതൃത്വം നൽകി.

'വിഷു തീം' പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോൺ എന്നിവർ വേഷമിട്ടപ്പോൾ, ബോബൻ സെബാസ്റ്റിയൻ സുരേഷ്-ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും, വിഷുക്കൈനീട്ടം നൽകുകയും ചെയ്തു. 'ഈസ്റ്റർ തീം' അവതരണത്തിൽ പ്രാർത്ഥന മരിയ, നോഹ, നിന, നിയ, പ്രിൻസൺ, മനോജ്, വിൽസി, ഡിക്‌സൺ, സഹാന, അലീന, ഗിൽസാ, ബെനീഷ്യ എന്നിവർ വേഷമിട്ടു. കല്ലറയിൽ നിന്നും ഉയിർത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദർശനവും, പശ്ചാത്തല കല്ലറയും, മാലാഖവൃന്തത്തിൻറെ സംഗീതവും, ഭയചകിതരായ കാവൽക്കാരും ഏറെ താദാല്മകവും ആകർഷകവുമായി. ഈദുൽ ഫിത്തറിന്റെ  തീം സോങ്ങിൽ ബെല്ല ജോർജ്ജ്, ആൻഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.

നിയ ലൈജോൺ, അൽക്ക ടാനിയ, ആന്റണി പി. ടോം, ഇവാ അന്ന ടോം, ലക്സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിൻ വിജോ, ക്രിസ്‌ ബോസ്‌, നിസ്സി ജിബി, നിനാ ലൈജോൺ, ബോബൻ സെബാസ്റ്റ്യൻ എന്നിവരാലപിച്ച ഗാനങ്ങൾ വേദിയെ സംഗീത സാന്ദ്രമാക്കി. നൃത്തലഹരിയിൽ സദസ്സിനെ ആറാടിച്ച എഡ്നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആൻ്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫർ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിൻ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീൻ എന്നിവർ ഏറെ കയ്യടി നേടികൊണ്ടാണ് വേദി വിട്ടത്.

sargam-stevenage-2

മഴവിൽ വസന്തം വിരിയിച്ച  നൃത്ത വിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകർന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തിൽ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ രാവ്' രാത്രി പത്തുമണിവരെ നീണ്ടു നിന്നു. സംഘാടക മികവും, വർണ്ണാഭമായ കലാപരിപാടികളും, ഗ്രാൻഡ് ഡിന്നറും ആഘോഷത്തിൽ ശ്രദ്ധേയമായി. 

English Summary:

Sargam Stevenage Easter-Vishu-Eid Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com