കെസിഎ റെഡിച്ചിന് പുതിയ സാരഥികള്‍

Mail This Article
റെഡിച്ച് ∙ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ) റെഡിച്ചിന്‍റെ വാര്‍ഷിക പൊതു യോഗം ഈസ്മോര്‍ ഹാളില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ജയ് തോമസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജസ്റ്റിൻ മാത്യു 2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറർ ജോബി ജോസഫ് കണക്കും അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഭരണസമിതിക്ക് യോഗം അഭിനന്ദനമര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ് ജയ് തോമസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 2025-26 കാലയളവിനുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പുതിയ ഭരണസമിതി ഭാരവാഹികളുടെ പേരും അവരുടെ ഉത്തരവാദിത്തങ്ങളും താഴെ കൊടുത്തിരിക്കുന്നു: പ്രസിഡന്റ് ബിഞ്ചു ജേക്കബ്, സെക്രട്ടറി അഭിലാഷ് സേവ്യര്‍, ട്രഷറര്‍ സാബു ഫിലിപ്പ്. മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് ജെന്‍സി പോള്‍, ജോയിന്റ് സെക്രട്ടറിമാര്‍: ജസ്സിന്‍ ജോസഫ്, ജിബിന്‍ സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷറര്‍: ജോബി ജോണ്‍, കലാ കോ ഓര്‍ഡിനേറ്റര്‍മാര്‍: ഡെയ്‌സി അഭിലാഷ്, റോയ് മാത്യു, കായിക കോഓര്‍ഡിനേറ്റര്‍മാര്‍: ജോസഫ് തെക്കേടം (ടിജോ), ഷാജി തോമസ്. കൗണ്‍സില്‍ പ്രതിനിധികള്‍: ജിബു ജേക്കബ്ബ്, റോബിന്‍ പാലക്കുഴിയില്‍ ജോസഫ് യുകെ കെഎംഎ പ്രതിനിധികള്‍: രാജപ്പന്‍ വര്‍ഗീസ്, പോള്‍ ജോസഫ്, ബെന്നി വര്‍ഗീസ്, പി.ആര്‍.ഒ: മാത്യു വര്‍ഗീസ്.
എക്ടിക്യൂട്ടീവ് അംഗങ്ങള്‍: ജയ് തോമസ്, ജസ്റിന്‍ മാത്യൂ, സ്റ്റാന്‍ലി വര്‍ഗീസ് സോളമന്‍ മാത്യു, സാജോ പാപ്പച്ചന്‍ ജോര്‍ജ് ദേവസ്സി, ജോമോന്‍ മാത്യൂ, ജൈസണ്‍ മാത്യൂ, ഇന്റേണല്‍ ഓഡിറ്റര്‍: ജിജോ വെമ്പിള്ളില്‍.
(വാർത്ത: മാത്യു വർഗീസ്)