കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ റമ്മി ടൂർണമെന്റ് സീസൺ 3 സംഘടിപ്പിച്ചു

Mail This Article
ഡോർസെറ്റ് പൂൾ ∙കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ റമ്മി ടൂർണമെന്റ് സീസൺ 3 സംഘടിപ്പിച്ചു. തനത് മലയാളം രുചിക്കൂട്ടുകളാൽ സമൃദ്ധമായിരുന്നു ഡിവൈസിയുടെ ഫുഡ് സ്റ്റാൾ.
സൗത്ത് യുകെയിൽ ആദ്യമായി അവതരിപ്പിച്ച 'വാട്ടർ ഡ്രം ഡിജെ' കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പുതിയ അനുഭവമായിരുന്നു. ഡോർസെറ്റിലെ ഗായകർ രാകേഷ് നേച്ചുള്ളി, അനിത, ശ്രീകാന്ത്, സച്ചിൻ, കൃപ, അഖിൽ എന്നിവർ ഗാനമേള നയിച്ചു
റമ്മി ടൂർണമെന്റിൽ ക്രോയിഡണിൽ നിന്നും വന്ന സുനിൽ മോഹൻദാസ് 501 പൗണ്ടും ട്രോഫിയും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൗതംപ്ടണിൽ നിന്നും വന്ന ഡേവീസ് 301 പൗണ്ടും ട്രോഫിയുമായി രണ്ടാം സ്ഥാനത്തെത്തി. ടൗണ്ടോണിൽ നിന്നും വന്ന ശ്യാംകുമാർ, ചിച്ച്എസ്റ്ററിൽ നിന്നുള്ള ദീപു വർക്കി, ബോൺമൗത്തിൽ നിന്നും വന്ന സണ്ണി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി. പോർട്‌സ്മൗത്തിൽ നിന്നും വന്ന അബിൻ ജോസ് ലക്കി റമ്മി പ്ലേയർക്കുള്ള സമ്മാനം സ്വന്തമാക്കി.
സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. കുട്ടികൾക്കായി സൂസന്നയുടെ വിഐപി ഫേസ് പെയിന്റിങ് സ്റ്റാൾ വൈകുന്നേരം മുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രവർത്തിച്ചു. വരും വർഷങ്ങളിൽ കൂടുതൽ മത്സരാർഥികളെ ഉൾപ്പെടുത്തി വിപുലമായ മത്സരങ്ങൾ നടത്തുമെന്ന് ഡോർസെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു.