ചിറ്റാർ നിവാസികളുടെ സൗഹൃദസംഗമം

Mail This Article
ഷാർജ∙ യുഎഇയിലെ ചിറ്റാർ നിവാസികളുടെ സൗഹൃദ സംഗമം നടന്നു. വിമാന നിരക്കിൽ പ്രവാസികളെ കൊള്ളയടിക്കുന്ന കമ്പനികളെ സർക്കാർ നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രവാസികളുടെ സമ്പാദ്യം ഊറ്റിയെടുക്കുന്ന നടപടി നടപടിയാണ് വിമാന കമ്പനികളുടേത്.. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. മനു കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.
നോബിൾ കരോട്ടുപാറ ,ഷാജി കൂത്താടിപറമ്പിൽ, അനു സോജു, മേരിക്കുട്ടി മാർക്കോസ്, ഷാജഹാൻ, ഡേവിഡ് വയ്യാറ്റുപുഴ, പി.പി. ഷിജു,ജോജി തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി നോബിൾ കരോട്ടുപാറ( പ്രസി )ഷാജഹാൻ കൂത്താടി പറമ്പിൽ ,അനു സോജു (വൈസ് പ്രസി) ,മനു കുളത്തുങ്കൽ (ജന. സെക്ര) പി.പി.ഷിജു (ജോ.സെക്ര) രതീഷ് കൊച്ചുവീട്ടിൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.