ആലപ്പുഴ സ്വദേശിനി റാബിയ ഉമ്മ ഒമാനിൽ അന്തരിച്ചു

Mail This Article
×
മസ്കത്ത്∙ ആലപ്പുഴ ജില്ലയിൽ കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പ് വീട്ടിൽ പരേതനായ അബ്ദുൾ റസാഖിന്റെ ഭാര്യ റാബിയ ഉമ്മ (94) ഒമാനിലെ സോഹാറിൽ അന്തരിച്ചു. ശ്വാസതടസ്സവും വാർധ്യകസഹജമായ അസുഖങ്ങളും കൊണ്ട് കുറച്ച് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ റിലേഷൻഷിപ്പ് മാനേജറും സോഹാറിലെ സാമൂഹ്യ പ്രവർത്തകനുമായ മകൻ ഷഫീഖിന്റെ കൂടെ രണ്ടുവർഷത്തോളമായി സോഹറിലാണ് താമസം. മക്കൾ ഷഫീഖ് പി എ , കാഹിന മരുമക്കൾ , ജാസ്മിൻ ,രാജ. പരേതയുടെ ഖബറടക്കം ഇന്ന് സോഹാറിൽ നടക്കുമെന്ന് മകൻ ഷഫീഖ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.