കുവൈത്ത് മുബാറക് അൽ കബീർ ആശുപത്രിയിൽ തീപിടിത്തം; രോഗികളും ജീവനക്കാരും സുരക്ഷിതർ

Mail This Article
കുവൈത്ത് സിറ്റി ∙ ജാബിരിയയിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ ഇന്ന്(തിങ്കൾ) പുലർച്ചെ തീപിടിത്തമുണ്ടായി. ആശുപത്രിയിലെ എലിവേറ്ററുകളിലൊന്നിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തിന് കാരണമായത്. തീ പെട്ടെന്ന് നിയന്ത്രിക്കാനായി. ആർക്കും പരുക്കില്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.
ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി, ജനറൽ ഫയർഫോഴ്സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. രോഗികളും ആശുപത്രി ജീവനക്കാരും സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പ്രസ്താവനയിൽ വ്യക്തമാക്കി.