ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അബുദാബി ∙ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒട്ടേറെ നിയമപരിഷ്കാരങ്ങൾ യുഎഇ സർക്കാർ ഇന്ന് (വെള്ളി) പ്രഖ്യാപിച്ചു. ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ ഫെഡറൽ ഉത്തരവ് നിയമം 2025 മാർച്ച് 29-ന് പ്രാബല്യത്തിൽ വരും. ജയ്‌വാക്കിങ് (അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡിന് കുറുകെ കടക്കൽ) മുതൽ ലഹരിമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിങ് വരെയുള്ള വിവിധ ട്രാഫിക് ലംഘനങ്ങൾക്ക് തടവും 2 ലക്ഷം ദിർഹം (45 ലക്ഷത്തിലേറെ രൂപ) വരെ കനത്ത പിഴയും ചുമത്തുന്നതാണ് പുതിയ നിയമങ്ങൾ. 

∙ലഹരിസ്വാധീനത്താൽ വാഹനമോടിച്ചാൽ കനത്ത പിഴ
ലഹരിമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനത്തിൽ വാഹനമോടിക്കുന്നത് പോലുള്ള ലംഘനങ്ങൾക്കാണ് 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തിയേക്കാവുന്നത്. തടവും 30,000 ദിർഹത്തിൽ കുറയാത്ത പിഴയും കോടതി വിധിക്കും. ആറ് മാസത്തിൽ കുറയാത്ത കാലയളവിലേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള ശിക്ഷയും കോടതിക്ക് തീരുമാനിക്കാം. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ ഒരു വർഷം വരെ തടവും മൂന്നാമത്തെ പ്രാവശ്യത്തിന് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലുമായിരിക്കും ശിക്ഷ.  

crossing-the-road-in-non-designated-areas-in-the-uae-can-lead-to-imprisonment1
ഫയൽ ചിത്രം: മനോരമ

∙മദ്യപിച്ച് വാഹനമോടിച്ചാൽ തടവും വൻതുക പിഴ 
മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് തടവും 20,000 ദിർഹത്തിൽ കുറയാത്തതോ ഒരുലക്ഷം ദിർഹത്തിൽ കൂടാത്തതോ ആയ പിഴയോ അല്ലെങ്കിൽ ഈ രണ്ടിലേതെങ്കിലുമൊന്നോ ശിക്ഷയായി ലഭിക്കും. നിയമലംഘകന്റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലേക്ക് കോടതി സസ്പെൻഡ് ചെയ്യും. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ ആറു മാസവും മൂന്നാം തവണ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.

∙അനുവദനീയമല്ലാത്ത ഇടങ്ങളിൽ റോഡിന് കുറുകെ കടക്കരുത് 
നിയുക്ത പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ  റോഡിന് കുറുകെ കടക്കുന്നയാൾക്ക് തടവും 5,000 ദിർഹത്തിൽ കുറയാത്തതും 10,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും, അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നും ചുമത്തും. കുറ്റം അപകടത്തിൽ കലാശിച്ചാൽ ശിക്ഷിക്കപ്പെടും.  

80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള നിയുക്ത സ്ഥലങ്ങളിൽ നിന്ന് കടക്കുന്നവർക്ക് ഉയർന്ന പിഴ ചുമത്തും. മൂന്ന് മാസത്തിൽ കുറയാത്ത തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നുമായിരിക്കും ശിക്ഷ. 

സസ്‌പെൻഡ് ചെയ്തതും തിരിച്ചറിയാത്തതുമായ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാലും പിഴയുണ്ട്. ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്ന കാലയളവിൽ വാഹനമോടിച്ചാൽ മൂന്ന് മാസത്തിൽ കൂടാത്ത തടവും 10,000 ദിർഹം പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്ന് ശിക്ഷിക്കപ്പെടും. 

യുഎഇയിൽ അംഗീകാരമില്ലാത്ത ഏതെങ്കിലും വിദേശരാജ്യം നൽകിയ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇ റോഡുകളിൽ വാഹനം ഓടിക്കുന്ന ഏതൊരാൾക്കും ആദ്യ കുറ്റത്തിന് 2,000 ദിർഹത്തിൽ കുറയാത്തതും 10,000 ദിർഹത്തിൽ കൂടാത്തതുമായ പിഴ ശിക്ഷ ലഭിക്കും.

English Summary:

Crossing the road in non-designated areas in the UAE can lead to imprisonment; heavy fines for drunk driving.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com