മദീനയിലും ലുലു റീട്ടെയിൽ; ഹജ് - ഉംറ കർമങ്ങൾക്കായി എത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദം

Mail This Article
മദീന ∙ മക്കയ്ക്കു പിന്നാലെ മദീനയിലും ലുലു റീട്ടെയിൽ. ഹജ് - ഉംറ കർമങ്ങൾ നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് കൂടി സൗകര്യപ്രദമായാണ് മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് ഉദ്ഘാടനം നിർവഹിച്ചു.
മദീനയിൽ തീർഥാടകർക്കും പ്രദേശവാസികൾക്കുമായി ലുലു ആരംഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. അൽ മനാഖ അർബൻ പ്രോജക്ട് ഡവലപ്‌മെന്റ് കമ്പനിയുമായി കൈകോർത്താണ് 23,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു സ്റ്റോർ. ദൈനംദിന ഉൽപന്നങ്ങൾ, ഫ്രഷ് ഫൂഡ്, മൊബൈൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ അടക്കമാണ് ഇവിടെയുള്ളത്. ഷോപ്പിങ്ങ് സുഗമമാക്കുന്നതിനായി രാവിലെ 6 മുതൽ രാത്രി 12 വരെ സ്റ്റോർ പ്രവർത്തിക്കും.