ADVERTISEMENT

ജിദ്ദ ∙ ആരോഗ്യ പരിരക്ഷയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ  കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തീരുമാനിച്ചു. സൗദി അറേബ്യയിലെ ഒരു കോടിയിലേറെ വരുന്ന പ്രവാസികൾക്ക് ഇതിന്റെ നേട്ടം ലഭ്യമാകും.

ഈ വര്‍ഷം ജൂലൈ ഒന്നു മുതലായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക. ഇതിനായി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് നടപടികൾ തുടങ്ങി. മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആരംഭിക്കുന്നത്. നിലവിൽ സൗദിയിലെ മുഴുവൻ ആളുകൾക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. സർക്കാർ ആശുപത്രികളിൽ കൂടി ഇൻഷുറൻസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നത് മെച്ചപ്പെട്ട ചികിത്സ എല്ലാവർക്കും ലഭ്യമാകുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

English Summary:

Saudi Arabia to Provide Government Hospital Treatment for Insured Individuals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com