ഫ്രണ്ട്സ് ഓഫ് മേരി വനിതാദിന ആഘോഷം

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ പോഷക സംഘടനയായ ഫ്രണ്ട്സ് ഓഫ് മേരി (എഫ്ഒഎം) വനിതാദിനം ആഘോഷിച്ചു. സ്ത്രീ വീക്ഷണത്തോടെയുള്ള രചനാ ശൈലികൾ പുനരവതരിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള എഴുത്തോല, കലാപരമായ കഴിവുകൾ വളർത്തുന്നതിനുള്ള എഫാത്ത തുടങ്ങിയ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.
പൊതുസമ്മേളനം റവ.ഡോ.തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്തു. എഫ്ഒഎം പ്രസിഡന്റ് ആനി കോശി, കെഎംആർഎം പ്രസിഡന്റ് ഷാജി വർഗീസ്, ജോർജ് മാത്യു, ജിഷ ജോൺ, ജോയിസ് ജിമ്മി, സാനു അനീഷ് എന്നിവർ പ്രസംഗിച്ചു. സ്തുത്യർഹ സേവനം കാഴ്ചവച്ച മുതിർന്ന അംഗം മോളി ഫ്രാൻസിസിന് സാന്റാ മരിയ മഹതി പുരസ്കാരം സമ്മാനിച്ചു.