ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുബായ്∙ പ്രതീക്ഷിച്ചതുപോലെ യുഎഇയിലടക്കം ഗൾഫിലെ സിനിമാ തിയറ്ററുകളെ ഇളക്കിമറിച്ച് എമ്പുരാൻ ആദ്യ ഷോ. ഇന്ന് (വ്യാഴം) പുലർച്ചെ 4.30നായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം. ഇത് കാണാൻ നാലിന് തന്നെ തിയറ്ററുകൾ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. മോഹൻലാൽ ഫാൻ ഷോ അല്ലായിരുന്നിട്ടും ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെയാണ് ചിത്രത്തെ പല തിയറ്ററുകളിലും വരവേറ്റത്. എല്ലാ സ്ക്രീനുകളും ഹൗസ് ഫുള്ളായിരുന്നു. പല തിയറ്ററുകളിലും ദിവസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്ത കുടുംബങ്ങളായിരുന്നു എത്തിയിരുന്നത്.

എന്നാൽ, കേരളത്തിലെപ്പോലെ തന്നെ ഗൾഫിലെങ്ങും ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ആദ്യ ഷോ കഴിഞ്ഞപ്പോൾ പുറത്തുവന്നിട്ടുള്ളത്. മോഹൻലാൽ ആരാധകർ പ്രിയതാരത്തിന്‍റെ മാസ്സ് പ്രകടനം കണ്ട് കോരിത്തരിച്ചപ്പോൾ സാധാരണ പ്രേക്ഷകർ ചിത്രം ആവറേജാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഉറക്കം പാതിവഴിയിൽ കളഞ്ഞ് പുലർച്ചെ മൂന്നിന് പോലും ആളുകൾ തിയറ്ററുകളിലെത്തി. ഇതിന് ഫലമുണ്ടായെന്നും എമ്പുരാൻ മേയ്ക്കിങ്ങിൽ കിടിലനാണെന്നും ഇന്ത്യൻ സിനിമ കീഴടക്കുമെന്നും മോഹൻലാൽ ആരാധകൻ കൂടിയായ തൃശൂർ സ്വദേശി അനൂപ് മോഹൻ പറഞ്ഞു. എന്നാൽ, കുറേ ഹൈപ് സീനുകൾ ഒരുക്കി വെച്ചതല്ലാതെ കഥയിൽ കാര്യമില്ലെന്നും മോഹൻലാലിന് പ്രത്യേകിച്ച് പുതുതായി ഒന്നും ചെയ്യാനില്ലെന്നും തിരുവനന്തപുരം സ്വദേശി അതുൽ ജി.നായർ പറഞ്ഞു.

എമ്പുരാൻ കാണാൻ എത്തിയവർ. ചിത്രം:അരുൺ പി.
എമ്പുരാൻ കാണാൻ എത്തിയവർ. ചിത്രം:അരുൺ പി.
എമ്പുരാൻ കാണാൻ എത്തിയവർ. ചിത്രം:അരുൺ പി.
എമ്പുരാൻ കാണാൻ എത്തിയവർ. ചിത്രം:അരുൺ പി.

ഏറ്റവും കൂടുതൽ മലയാളികൾ സിനിമ കാണാനെത്താറുള്ള ദെയ്റയിലെയും ഷാർജയിലെയും സിറ്റി സെന്ററുകൾ നേരം വെളുക്കും മുൻപേ സിനിമാ പ്രേമികളെക്കൊണ്ട് നിറഞ്ഞു. ഇവിടങ്ങളിലെല്ലാം ദിവസങ്ങൾക്ക് മുൻപേ ആദ്യ പ്രദർശനം ഹൗസ് ഫുൾ ആയതിനാൽ ജുമൈറയിലെ അൽ നഖീൽ സെന്ററിലെ തിയറ്ററിൽ പോയി സിനിമ കണ്ടവരുമുണ്ട്. മിക്കവരും സിനിമയ്ക്ക് ശേഷം നേരെ ജോലിക്ക് പോകാൻ തീരുമാനിച്ചായിരുന്നു എത്തിയത്. ഇന്ന് രാത്രി 8.30നാണ് ദുബായിലും അബുദാബിയിലും ഫാൻ ഷോ അരങ്ങേറുക.

English Summary:

Empuraan Gets Grand Reception in Gulf Cinemas; Mixed Reviews Emerge

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com