ഇമ മഞ്ചേരി ഗ്ലോബൽ ഇഫ്താർ സംഗമം

Mail This Article
ദുബായ് ∙ ഇമ മഞ്ചേരി ഗ്ലോബൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് കെ.പി. ഷമീം അധ്യക്ഷത വഹിച്ചു. ദുബായ് സുന്നി സെന്റർ സെക്രട്ടറി ഷൗക്കത്ത് ഹുദവി റമസാാൻ പ്രഭാഷണം നടത്തി.
നൗഷാദ്, അബ്ദുൽ കലാം, ബാലകൃഷ്ണൻ അല്ലിപ്ര, സതീഷ് മയൂഖം, സതീഷ് ചുണ്ടയിൽ, അബ്ദുറഹ്മാൻ, അരുൺ, മുസ്തഫ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ജനറൽ സെക്രട്ടറി ശിവൻ പാണ്ടിക്കാട്, സുരേഷ് ചുണ്ടയിൽ, റഹിസ് തുറക്കൽ, ഫൈസൽ ബാബു, ജമാലുദ്ദീൻ, സലീം കളത്തിങ്ങൽ, ഷൗക്കത്ത്, അലിക്കുട്ടി, മജീദ് പന്തല്ലൂർ, ഷാഹുൽ ഹമീദ്, ട്രഷറർ അസ്‌കർ എന്നിവർ പ്രസംഗിച്ചു.
എഫ് സി കൺവീനർ സലീം കളത്തിങ്ങലിന്റെ നേതൃത്തിൽ ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം ചെയ്തു. കൈരളി അവാർഡ് ജേതാവായ വ്യവസായി അരുൺ കുമാറിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് റംഷി മേലാക്കം, സെക്രട്ടറി റമീസ് എന്നിവർ നേതൃത്വം നൽകി. ഇരുനൂറിലേറെ മഞ്ചേരിക്കാർ കുടുംബസമേതം പങ്കെടുത്തു.