പ്രണവ് പ്രവീണിന്റെ വയലിൻ അരങ്ങേറ്റം

Mail This Article
ഹൂസ്റ്റൺ ∙ പിയർലൻഡിലുള്ള മീനാക്ഷി ക്ഷേത്ര മണ്ഡപത്തിൽ പ്രണവ് പ്രവീണിന്റെ വയലിൻ മാന്ത്രിക സ്പർശം അരങ്ങേറി. പ്രണവിന്റെ ഗുരു രചിച്ച “സുനീത പ്രവീണ പുത്ര സംഗീതപ്രണവാകാര അഭിനവാഗ്രജ” എന്ന പല്ലവി ശ്രോതാക്കളെ വിസ്മയിപ്പിച്ചു. ഡോ. പ്രവീൺ രാജേന്ദ്രൻ്റെയും ശ്രീമതി സുനീത പ്രവീണിന്റേയും മകനായ പ്രണവിന് അഭിനവ് എന്ന അനുജൻ കൂടിയുണ്ട്.


ഗുരു മഹേഷ് അയ്യരുടെ ശിക്ഷണത്തിൽ കഴിഞ്ഞ എട്ടു വർഷങ്ങളായി തുടർന്ന് വന്ന പരിശീലനവും അശ്രാന്ത പരിശ്രമവുമാണ് പ്രണവിന്റെ കഴിവിന്റെ അപാരതയെ പാകപ്പെടുത്തിയത്. സംഗീതക്കച്ചേരി, ഭക്തി ഗാന സുധ, നൃത്ത പരിപാടികൾ എന്നിങ്ങനെ പലതരം സംഗീത പരിപാടികളിൽ തൻ്റെ കഴിവ് തെളിയിച്ച പ്രണവ് ഗുരുവായൂരപ്പൻ ക്ഷേത്രം, ശ്രീ മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലെ ഒരു നിറ സാന്നിധ്യം കൂടിയാണ്.
ഈ ചെറു പ്രായത്തിൽ തന്നെ പ്രണവ് നിരവധി മത്സര പരിപാടികളിൽ പങ്കെടുക്കുകയും വിജയിയാവുകയും ചെയ്തിട്ടുണ്ട്. ഈ യുവ കലാകാരന്റെ അരങ്ങേറ്റത്തിന് ഒപ്പം യുവ മൃദംഗ പ്രതിഭ മഹേശ്വർ അജയകുമാറും, ലാൽഗുഡി ജയരാമൻ, കദ്രി ഗോപാൽനാഥ്, ടി.എൻ. ശേഷഗോപാലൻ, വൈക്കം ഗോപാലകൃഷ്ണന്‍ എന്നിവരും ചേർന്നപ്പോൾ സദസ്സ് സംഗീതത്തിന്റെ മാസ്മരിക ലോകത്തിലായി.