ADVERTISEMENT

ഡാലസ് ∙ അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പിന്നിലേക്കു തിരിച്ചുവയ്ക്കും. മാർച്ച് 12ന് ആയിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ചു വച്ചത്.

വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പിറകോട്ടും തിരിച്ചുവയ്ക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വർധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കിയത്. സ്പ്രിങ് ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക്‌വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

English Summary : Day Light saving time ends on November 6th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com