ADVERTISEMENT

ടൊറന്റോ∙ പതിറ്റാണ്ടുകളായി ഈറ്റിംഗ് ഡിസോർഡർ അനോറെക്സിയയുമായി ജീവിക്കുന്ന കനേഡിയൻ വനിതയ്ക്ക് രാജ്യത്തെ നിയമപ്രകാരം വൈദ്യശാസ്ത്ര സഹായത്തോടുള്ള മരണം അനുവദിക്കാൻ സാധ്യത. 47 കാരിയായ ലിസ പോളിക്ക് 92 പൗണ്ട് ഭാരമുണ്ട്. ഖരഭക്ഷണം കഴിക്കാതെയാണ് ജീവിക്കുന്നതെന്ന് ലിസ പറഞ്ഞു. ബെഡിൽ നിന്നും എഴുന്നേൽക്കാൻ  പോലും പ്രയാസമാണെന്നും പച്ചക്കറികൾ വീട്ടിലേക്കുള്ള വഴിയിൽ വിശ്രമം കൂടാതെ എടുത്ത് കൊണ്ട് വരാൻ പോലും സാധിക്കില്ലെന്നും ലിസ വ്യക്തമാക്കി.

Read also: അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണി: മെഴുകുതിരി നാളവുമായി അനുശോചനം അർപ്പിച്ച് ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ...

രണ്ടു തവണ ലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ചു. പക്ഷെ  ഒന്നും ഫലം കണ്ടില്ല. മരിക്കാൻ  ആഗ്രഹിക്കുന്നതായി ലിസ വെളിപ്പെടുത്തിയെങ്കിലും നിയമത്തിന്‍റെ കടമ്പകൾ ഇനിയും മുന്നിലുണ്ട്.

2016 ൽ മരണകാരണമായ ഗുരുതര രോഗം ബാധിച്ചവർക്ക് വൈദ്യശാസ്ത്ര സഹായത്തോട് മരിക്കുന്നതിന് അനുകൂലമായ നിയമം കാനഡയിൽ  കൊണ്ടുവരുന്നു. മാറാരോഗമുള്ളവർക്കും ഈ നിയമം അനുസരിച്ച് മരണം തിരഞ്ഞെടുക്കുന്നതിന് 2021 ൽ അനുമതി. നിലവിൽ രാജ്യത്ത് ദയാവധവും വൈദ്യശാസ്ത്ര സഹായത്തോടുള്ള  ആത്മഹത്യയും നിയമവിധേയമാണ്.

‘‘എട്ടു വയസു മുതൽ ഈ രോഗവുമായി കഷ്ടപ്പെടുകയാണ്. എല്ലാം  പരീക്ഷിച്ചു. ജീവിതം നരകമായി മാറിയിരിക്കുന്നു’’–  ലിസ  പറഞ്ഞു

2021 മുതൽ മരിക്കാനുള്ള ആഗ്രഹം  ലിസ വെളിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യറിലെ  ചില രാജ്യങ്ങളിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നിയമപരമായി വൈദ്യശാസ്ത്ര സഹായത്തോടുള്ള മരണം തിരഞ്ഞെടുക്കാൻ ഗുരുതര രോഗം  ഉള്ളവർക്ക് അവകാശമുണ്ട്.

 

English Summary: A woman suffering from severe anorexia may soon be allowed to die under Canadian law

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com