അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്ന് ഇന്ത്യ
Mail This Article
×
ന്യൂയോർക്ക് ∙ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ പ്രതിഷേധങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ ഇന്ത്യൻ വിദ്യാർഥികളോ അവരുടെ കുടുംബങ്ങളോ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായത്തിനായി ബന്ധപ്പെട്ടിട്ടില്ലെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
English Summary:
India Requires Indian Students in America to Obey Local Laws
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.