ADVERTISEMENT

വാഷിങ്ടൻ ∙ ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി. ഇന്നലെ രാത്രി ഫിലഡൽഫിയയിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മോദിക്ക് അവിടെ ഇന്ത്യൻ വംശജരുൾപ്പെടെയുള്ളവരിൽ നിന്ന് ഗംഭീര വരവേൽപാണ് ലഭിച്ചത്. ഇന്ത്യ–യുഎസ് കൂട്ടായ്മയ്ക്കായുള്ള ഉഭയകക്ഷി ചർച്ച, ക്വാഡ് ഉച്ചകോടി, യുഎൻ കോൺക്ലേവ് എന്നിവയിൽ മോദി പങ്കെടുക്കും.

ലോങ് ഐലൻഡിൽ ഇന്ത്യൻ വംശജരുടെ കൂട്ടായ്മയിലും യുഎസ് സ്ഥാപനങ്ങളുടെ സിഇഒമാരുമായുള്ള വട്ടമേശ സമ്മേളനത്തിലും മോദി ഭാഗമാകും. എഐ, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ നവീന സാങ്കേതിക മേഖലകളെപ്പറ്റി സമ്മേളനത്തിൽ ചർച്ച നടക്കും.

English Summary:

Prime Minister in the US for a Three-Day Visit Begins Today, to Participate in Biden-Hosted Quad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com