ഇന്ത്യൻ വിദ്യാർഥിയുടെ തിരോധാനത്തെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എഫ്ബിഐ

Mail This Article
ലൊസാഞ്ചലസ്∙ ഇന്ത്യൻ വിദ്യാർഥി സുദിക്ഷയുടെ തിരോധാനത്തെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എഫ്ബിഐ. അവധിക്കാലം ആഘോഷിക്കാൻ യാത്ര ചെയ്യുന്നവർ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ ലൊസാഞ്ചലസ് അറിയിച്ചു. അതേസമയം, ഡൊമിനിക്കൻ റിപ്പബ്ലിക്കനിൽ അവധിക്കാലം ആഘോഷിക്കാൻ പോയ സുദിക്ഷയുടെ തിരോധാനത്തിൽ എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് എഫ്ബിഐ നൽകുന്ന നിർദേശങ്ങൾ:
∙അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ കുടുംബാംഗങ്ങളുമായി വിവരങ്ങൾ പങ്കുവെക്കുക.
∙ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
∙ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക.
∙അംഗീകൃത ടാക്സികൾ മാത്രം ഉപയോഗിക്കുക.
∙നിയമവിരുദ്ധമോ അനുചിതമോ ആയ പ്രവർത്തനങ്ങൾ ഒഴിവാക്കുക.
∙ പുതിയതായി പരിചയപ്പെടുന്നവരെ ശ്രദ്ധിക്കുക.
∙ നിങ്ങളെ പിന്തുടരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.