ADVERTISEMENT

രാജ്യത്തെ ആദ്യത്തെ H9N2 വൈറസ് ബാധ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു.  Avian influenza അല്ലെങ്കില്‍ ബേര്‍ഡ് ഫ്ലൂവിനു കാരണമാകുന്ന വൈറസ്‌ ആണ്  H9N2. 

മഹാരാഷ്ട്രയില്‍ പതിനേഴു മാസം പ്രായമായ ആണ്‍കുഞ്ഞിനാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും.

മഹാരാഷ്ട്രയിലെ മേല്‍ഘട്ട് ഗ്രാമത്തില്‍ ഈ വൈറസിന്റെ സാനിധ്യം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിരുന്നു. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം ചില രാജ്യങ്ങളില്‍ വലിയ വിപത്ത് ഉണ്ടാക്കിയിട്ടുണ്ട്. കടുത്ത പനി, ശ്വാസതടസ്സം, ചുമ, ആഹാരത്തോട് വിരക്തി എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ കുട്ടി സുഖം പ്രാപിച്ചു എന്നാണു വിവരം. H9N2 വൈറസ്‌ ആണ് കുട്ടിയെ ബാധിച്ചത് എന്ന് ലാബ്‌ പരിശോധനയില്‍ ആണ് കണ്ടെത്തിയത്.

ഇന്ത്യയില്‍ മുന്‍പും പക്ഷികള്‍ക്കിടയില്‍ രോഗം കണ്ടെത്തിയിട്ടുണ്ട് എന്ന് എന്‍ഐവി പറയുന്നു. ഹോങ്കോങ്ങില്‍ 1998 ലാണ് ആദ്യമായി H9N2 വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്തത്. പിന്നീട് ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ H9N2 ബാധ റിപ്പോര്‍ട്ട്‌ ചെയ്തു. അടുത്തിടെ ഒമാനിലും സമാനമായ കേസ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.

English Summary: H9N2 Virus detected in Maharashtra

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com