ADVERTISEMENT

തന്റെ എഴുപതാം വയസു വരെ തലചായ്ക്കാൻ  സ്വന്തമെന്നു പറയാന്‍ ഒരു വീടില്ലാതെ അലഞ്ഞ ആളായിരുന്നു ടിം ഷിയ. എന്നാല്‍ ഇന്ന് ലോകത്തിലെ ആദ്യത്തെ 3D വീടിന്റെ ഉടമയാണ് ടിം.

ടെക്സസിലെ ഔസ്റ്റിനിലാണ് ടിമ്മിന്റെ 400 ചതുരശ്രയടിയുള്ള 3D വീട് സ്ഥിതി ചെയ്യുന്നത്. ഓസ്റ്റിന്‍  കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനിയാണ് വീടില്ലാത്തവര്‍ക്ക് വേണ്ടി 51 എക്കറില്‍ ഇത്തരമൊരു പ്രോജക്റ്റ് നടപ്പാക്കിയത്. ഇതില്‍ ഒന്നാണ് ടിമ്മിന്റെ വീട്.

3d-home-view

അമേരിക്കയില്‍ വീടില്ലാത്ത നിരവധി ആളുകളില്‍ ഒരാളായിരുന്നു വൃദ്ധനായ ടിമ്മും. എന്നാല്‍ ഈ സ്റ്റാര്‍ട്ട്‌ അപ്പിന്റെ പദ്ധതി പ്രകാരമാണ് ഇന്ന് ടിമ്മിനു സ്വന്തം വീട് ലഭിച്ചത്. കമ്മ്യൂണിറ്റി ഫസ്റ്റ് വില്ലേജ് എന്നാണ് ഇതിന്റെ പേര്.

3d-home-owner-inside

കാലങ്ങളോളം തെരുവില്‍ കഴിഞ്ഞ ആളായിരുന്നു ടിം. പലതരം അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഇന്ന് ഈ വീട് ലഭിച്ചതോടെ തന്റെ ജീവിതം തന്നെ മാറിയെന്നു ടിം പറയുന്നു.  2015 ലാണ് ഈ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ടിമ്മിനെ പോലെ നിരവധി വീടില്ലാത്ത ആളുകള്‍ ഇവിടെ ഇന്ന് കഴിയുന്നുണ്ട്.   3-D printing technology ഉപയോഗിച്ച് നിര്‍മ്മിച്ച വീട്ടില്‍ ഒരു ഹാള്‍ , കിടപ്പറ, ബാത്ത്റൂം , അടുക്കള എന്നിവയാണ് ഉള്ളത്. 

Engish Summary- 3D House Printing Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com