ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കാഴ്ചയുടെ അനുഭൂതിയിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല സിനിമ പ്രേമികൾ എന്നതിനു തെളിവാകുകയാണു ഹോം തിയറ്റർ രംഗത്തെ വൻ വളർച്ച. കോവിഡ് കാലഘട്ടത്തിൽ 62 ശതമാനം കൂടുതൽ ഹോം തിയറ്ററുകൾ വീടുകളിൽ സജ്ജമാക്കി നൽകിയെന്ന് ഈ രംഗത്തെ വ്യാപാരികൾ പറയുന്നു. ആമസോൺ ഫയർസ്റ്റിക്, ക്രോംകാസ്റ്റ് തുടങ്ങിയ ആൻഡ്രോയ്ഡ് സ്ട്രീമിങ് ഉപകരണങ്ങൾ പ്രൊജക്ടറിൽ ഘടിപ്പിക്കാം എന്നതിനാൽ ബിഗ്സ്ക്രീനിൽ  4കെ ദൃശ്യാനുഭൂതി നൽകുന്ന ഉള്ളടക്കങ്ങളും സുലഭം. 

 

home-theatre-viewing

കയ്യിലൊതുങ്ങും തിയറ്റർ

വീടു വയ്ക്കുമ്പോൾ ഹോം തിയറ്ററിനുള്ള ഇടം ഒഴിച്ചിടുന്നതു ട്രെൻഡായി . വൈറ്റ് സ്ക്രീൻ, എച്ച്ഡി പ്രൊജക്ടർ, നാലു സോഫ കസേര, ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം, ആൻഡ്രോയ്ഡ് സ്ട്രീമിങ് ഉപകരണം എന്നിവയടക്കം 3.5 ലക്ഷം രൂപ മുതലാണു ഹോം തിയറ്ററുകൾ വീടുകളിൽ സജ്ജീകരിക്കാൻ ചെലവാകുന്നത്. ശബ്ദ സംവിധാനങ്ങൾ മിക്കവയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. കോവിഡ് വ്യാപനത്തെത്തുടർന്നു ഡിമാൻഡ് വർധിച്ചതോടെ പഴയ മോഡൽ സ്റ്റോക്കുകൾക്കു പോലും ആവശ്യക്കാർ ഉണ്ടെന്നു വ്യാപാരികൾ പറയുന്നു.  

5.1, 7.1 എന്നിങ്ങനെയാണു കൂടുതൽ ചെലവാകുന്ന ശബ്ദ സംവിധാനങ്ങൾ. എച്ച്ഡി പ്രൊജക്ടർ 59000 രൂപ മുതലുണ്ട്. 4കെ ആണെങ്കിൽ 1.25 ലക്ഷം മുതൽ. തിയറ്ററിന്റെ അതേ അനുഭൂതി കിട്ടാൻ വീടിന്റെ ഭിത്തികളിൽ പോസ്റ്റർ പതിക്കുന്നതും, പോപ്കോൺ മെഷീനുകൾ സ്ഥാപിക്കുന്നതും എക്സിറ്റ്, ടോയ്‌ലറ്റ് ബോർഡുകൾ വയ്ക്കുന്നതും വരെ സാധാരണയായിട്ടുണ്ട്. ഇതുകൂടാതെ ഓൺലൈനിലൂടെയും മറ്റും 5000 രൂപയ്ക്കു മുതൽ ബ്രാൻഡഡ് അല്ലാത്ത പ്രൊജക്ടറുകൾ ലഭ്യമാണ്. മുഴുവനായൊരു തിയറ്റർ സജ്ജീകരിക്കാൻ ബജറ്റില്ലെങ്കിലും ഇതു പരിഗണിക്കാം. 5000–6000 രൂപയ്ക്ക് ഡോൾബി സൗണ്ട് ബാറും കിട്ടും.

home-theatre-set

 

വേണ്ട പ്രത്യേക മുറി

ഫ്ലാറ്റുകളിൽ നിന്നാണു കൂടുതലായി ആവശ്യക്കാർ എത്തുന്നത്. 150 ചതുരശ്രയടി സ്ഥലമെങ്കിലുമുണ്ടെങ്കിൽ ഹോം തിയറ്റർ സജ്ജമാക്കാം. ബാൽക്കണി, കാർപോർച്ചിന്റെ മുകൾ വശം, ലിവിങ് ഏരിയ, ടെറസ് എന്നിവിടങ്ങളും തിയറ്ററിനായി പലരും ഉപയോഗിച്ചിട്ടുണ്ട്. 

ലിവിങ് റൂമിൽ തിയറ്റർ സെറ്റ് ചെയ്യുന്ന രീതിയാണു കോവിഡ് കാലത്ത് സാധാരണമായിരിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ റിമോട്ട് ഉപയോഗിച്ചു മടക്കിവയ്ക്കാവുന്ന സ്ക്രീൻ ലിവിങ് റൂമിന്റെ ഭംഗിയും കളയില്ല. ആക്ടീവ് ലിവിങ് തിയറ്ററുകളും ട്രെൻഡാണ്. ഫുൾ ഓട്ടമേഷനാണു പ്രത്യേകത. സിനിമ കാണേണ്ട സമയത്തു മൊബൈൽ ആപ്പിൽ തിയറ്റർ മോഡ് ക്ലിക്ക് ചെയ്താൽ ജനാല കർട്ടനുകൾ താനെ അടയുകയും, ലൈറ്റുകൾ ഓഫ് ആകുകയും സ്ക്രീൻ ഇറങ്ങി വരികയും പ്രൊജക്ടർ ഓൺ ആകുകയും ചെയ്യും. 

English Summary- Home Theatre Boom in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com