ADVERTISEMENT

ബോളിവുഡ് ലോകത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പുതുമയല്ല. പ്രത്യേകിച്ച് മുംബൈ കേന്ദ്രീകരിച്ച് പുതിയ വീടുകളും ഓഫിസ് കെട്ടിടങ്ങളും വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്ന ബോളിവുഡ് താരങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടെ മുംബൈയിൽ കോടികൾ മുടക്കി സ്വന്തമാക്കിയ വീട് വാടകയ്ക്ക് വിട്ടുനൽകിയിരിക്കുകയാണ് ഷാഹിദ് കപൂറും ഭാര്യ മിറയും. വർളി മേഖലയിലാണ് ഈ ആഡംബര വീട് സ്ഥിതിചെയ്യുന്നത്. 

റിയൽ എസ്റ്റേറ്റ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വീടിന്റെ പ്രതിമാസ വാടക. ആറുമാസങ്ങൾക്കു മുൻപാണ് 60 കോടി രൂപയ്ക്ക് ഷാഹിദ് കപൂർ വീട് സ്വന്തമാക്കിയത്. ഒബ്രോയി റിയൽറ്റിയുടെ ത്രീ സിക്സ്റ്റി വെസ്റ്റ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റാണിത്. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ 4, 5 BHK അപ്പാർട്ട്മെന്റുകളാണ് പദ്ധതിയിൽ ഉള്ളത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലകളിൽ ഒന്നിലാണ് ഈ ഫ്ലാറ്റ്. 5395 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഷാഹിദ് കപൂറിനായി മൂന്ന് കാർ പാർക്കിങ് സ്ലോട്ടുകളും കെട്ടിടത്തിൽ നീക്കിവച്ചിട്ടുണ്ട്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ജിം തുടങ്ങിയ ലോകോത്തര സൗകര്യങ്ങളെല്ലാം അപ്പാർട്മെന്റ് സമുച്ചയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

അഞ്ചുവർഷത്തെ വാടകകരാറിലാണ് ഷാഹിദ് കപൂർ ഏർപ്പെട്ടിരിക്കുന്നത്. നവംബർ ഏഴിന് വാടക കരാറിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഡി ഡെക്കർ ഹോം ഫാബ്രിക്സ്  എന്ന സ്ഥാപനത്തിന്റെ സീനിയർ എക്സിക്യൂട്ടീവായ ദിപൻ ഭുപ്താനിയാണ് ഷാഹിദിന്റെ വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 1.23 കോടി രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഇദ്ദേഹം ഷാഹിദിന് കൈമാറി. വാടകയിൽ വർഷാവർഷം ഉണ്ടാവുന്ന വർധനയെക്കുറിച്ചും കരാറിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. 20.5 ലക്ഷം രൂപയാണ് ആദ്യ വർഷത്തെ പ്രതിമാസ വാടക. കരാറിലെ അവസാന വർഷം പ്രതിമാസം 23. 98 ലക്ഷം രൂപ വാടകയായി നൽകണം. 

shahid-kapoor
Img credit- Instagram @shahidkapoor

വർളിയിൽ തന്നെ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിലാണ് ഷാഹിദും മിറയും നിലവിൽ താമസിക്കുന്നത്. 8625 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റാണിത്. താരങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ ആരാധകരിലേക്കെത്താറുണ്ട്. 

English Summary:

Shahid Kapoor Rent out luxury apartment in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com