മുണ്ടു മുറുക്കിയുടുത്തു മക്കള്‍ക്ക് നെല്ലുകുത്തി ഒരു നേരത്തെ ഭക്ഷണമൊരുക്കിയ ഒരു കാലമുണ്ടായിരുന്നു...
Mail This Article
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മുണ്ടു മുറുക്കിയുടുത്ത് ഒരു നേരത്തെ ഭക്ഷണം മക്കള്‍ക്കായി തയാറാക്കിയ മാതാപിതാക്കളുടെ ഒരു കാലമുണ്ടായിരുന്നു. ഒരുപക്ഷേ, ഇന്നത്തെ തലമുറയ്ക്കു കേട്ടുകേള്‍വി പോലുമില്ലാത്ത കഷ്ടപ്പാടിന്റെ കാലം. വിശപ്പിന്റെ വില അറിഞ്ഞിരുന്ന കാലം. ഭക്ഷണം ഒരു വറ്റു പോലും പാഴാക്കാത്ത കാലം...
ആ കഥയൊക്കെ ഇപ്പോഴത്തെ മക്കളോട് പറഞ്ഞാല്‍ മനസിലാകുമോ? അങ്ങനെയൊരു കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇന്നത്തെ തലമുറയ്ക്കാകുമോ? തന്റെ കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കര്‍ഷകശ്രീയുമായി പങ്കുവച്ചിരിക്കുകയാണ് കിഴങ്ങുവിള കര്‍ഷകനും വയനാട് സ്വദേശിയുമായ എന്‍.എം. ഷാജി. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയുമാണ് ഷാജി. അദ്ദേഹത്തിന്റെ പഴയകാല അനുഭവങ്ങള്‍ക്കു കാതോര്‍ക്കാം. ഒന്നുറപ്പാണ് ആ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് പഴയാകാലം ഓര്‍മയില്‍ വരും... വിഡിയോ ചുവടെ...
English summary: Remembrance of poverty in kerala