ADVERTISEMENT

സാമൂഹിക മാധ്യമങ്ങളിൽ സെലിബ്രിറ്റികളായ നടികൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ പതിവാണ്. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾക്ക് താഴെ അശ്ലീലകമന്റിടുന്നവർക്ക്  മറുപടി പറയുകയാണ് മീര നന്ദൻ. ഒരു സിനിമാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര ഉറച്ച നിലപാട് വ്യക്തമാക്കിയത്. തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു.

meera-nandan-112

 

meera-nandan-glamour

‘ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്?''- മീര പറയുന്നു.

meera-nandan-photo

 

പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ ആളുകൾ സിനിമ കാണാറുണ്ടെന്നാണ് പറയാറ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കാണാറുണ്ടെന്നാണ് പറയാറ്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറുന്നു. ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്.  ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്.

 

ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ''എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്''.  അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്– മീര കൂട്ടിച്ചേര്‍ക്കുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com