ഐഎഫ്എഫ്കെ 2023: ഉദ്ഘാടന ചിത്രം ‘ഗുഡ്ബൈ ജൂലിയ’
Mail This Article
ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള ‘ഗുഡ്ബൈ ജൂലിയ’ എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് ചിത്രം സവിധാനം ചെയ്തിരിക്കുന്നത്. സുഡാനിൽ നിന്നും കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രം കൂടിയാണ് ഗുഡ്ബൈ ജൂലിയ. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആണ് ഗുഡ്ബൈ ജൂലിയയുടെ പ്രദർശനം.
2011 ലെ സുഡാൻ വിഭജനകാലത്തെ രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളും പ്രമേയമാക്കിയാണ് ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കാൻ ചലച്ചിത്ര മേളയിൽ ഫ്രീഡം അവാർഡ് നേടിയ ഗുഡ്ബൈ ജൂലിയ സുഡാന്റെ ഔദ്യോഗിക ഓസ്കർ എൻട്രിയുമായിരുന്നു.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. ചിത്രം കഴിഞ്ഞ മാസം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.