ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിവാദം തമിഴകത്ത് ചൂടേറിയ ചർച്ചയാകുമ്പോൾ ഒന്നിച്ചൊരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ട് നയൻതാരയും ധനുഷും. നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌‍‌ലി കടയുടെ നിർമാതാവ് കൂടിയാണ് ആകാശ്.

വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്. ഇവർ എത്തുമ്പോൾ സദസിന്റെ മുൻനിരയിൽ ധനുഷുമുണ്ടായിരുന്നു. ചടങ്ങിൽ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തിൽ മുൻനിരയിൽ തന്നെയാണ് നയൻതാരയും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. 

ശിവകാർത്തികേയൻ, അനിരുദ്ധ് എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നയൻതാര–ധനുഷ് യുദ്ധം നടക്കുന്നതിനിടെ ഇരുവരെയും ഒരുമിച്ചു കണ്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങുകളിലെ ഇവരുടെ വിഡിയോ വളരെ പെട്ടന്നു തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

നയൻതാരയുടെ വിവാഹവുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിനെതിരെ പങ്കുവച്ച തുറന്ന കത്ത് വലിയ വിവാദമായി. ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാണിച്ച് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് നയൻതാരയെ പ്രകോപിപ്പിച്ചത്. മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

English Summary:

As the Netflix documentary controversy sparks heated debate in Tamil Nadu, Nayanthara and Dhanush make a joint appearance at an event.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com